പരമശിവവും ദീപുവും തമ്മിലുള്ള ബന്ധം അറിയാൻ സരസ്വതിയമ്മ.!! സുമിത്ര ആ തീരുമാനം എടുക്കുന്നു; സിദ്ധുവിനെ അന്വേഷിച്ച് സരസ്വതിയമ്മ | Kudumbavilakku today latest episode
Kudumbavilakku today latest episode: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ കുടുംബപരമ്പരയിൽ വ്യത്യസ്ത കഥാ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര സ്കൂളിൽ നിന്ന് ജോലി മതിയാക്കി മടങ്ങുന്ന കാര്യം സ്വര മോളോട് പറയുകയും സ്വര മോൾക്ക് ഫോൺ നമ്പർ നൽകുകയുമാണ്. ഇനി ടീച്ചറമ്മയെ കാണാൻ സാധിക്കില്ലല്ലോ എന്നത് സ്വരമോൾക്ക് വലിയ വിഷമം തോന്നി.
പിന്നീട് വീട്ടിലെത്തിയ സ്വരമോൾ പൊട്ടിക്കരയുകയായിരുന്നു. പിന്നീട് കാണുന്നത് സരസ്വതിയമ്മ ദീപുവിൻ്റെ വീട്ടിൽ പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് പരമശിവൻ അവിടേയ്ക്ക് വരുന്നത്. പരമശിവത്തെ കണ്ടതും സരസ്വതിയമ്മയ്ക്ക് ദേഷ്യം വരികയാണ്. പരമശിവത്തോട് കയർത്ത് സംസാരിക്കുകയാണ്. എൻ്റെ മകൻ സിദ്ധു എവിടെ എന്നാണ് സരസ്വതിയമ്മ പരമശിവത്തിൻ്റെ കോളർ
പിടിക്കുകയാണ്. അപ്പോഴാണ് ദീപു വരുന്നത്. ദീപുവിനെ കണ്ടതിനു ശേഷം പരമശിവം പുറത്ത് പോയി പണത്തിൻ്റെ കാര്യം പറയുകയാണ്. പരമശിവം പോയ ശേഷം സരസ്വതി ദീപുവിനോട് നീയും പരമശിവവും തമ്മിലുള്ള ബന്ധമെന്താണെന്ന് ചോദിക്കുകയാണ്. എന്നാൽ ദീപു ഒന്നും തുറന്നു പറയുന്നില്ല.
അതിനു ശേഷം സരസ്വതിയമ്മ പോവുകയാണ്. പിന്നീട് കാണുന്നത് അപ്പു പൂജയെ കാണാൻ പോവുന്നതാണ്.
പൂജയും ഓഫിസിൽ നിന്നിറങ്ങിയപ്പോൾ, പങ്കജും പൂജയെ ഫോളോ ചെയ്യാൻ പോവുകയാണ്. സുമിത്ര വീട്ടിലെത്തിയ ശേഷം ശീതളിനെ വിളിക്കുകയാണ്. മോളെ എനിക്ക് കാണണമെന്നും, മോളുടെ വീടിൻ്റെ അഡ്രസ് പറയാനും പറയുകയാണ്. ശീതൾ അഡ്രസ് പറയാൻ മടി കാണിച്ചെങ്കിലും പിന്നീട് സുമിത്രയ്ക്ക് കൊടുക്കുകയാണ്. അങ്ങനെ ശീതളിൻ്റെ വീട്ടിൽ പോവുകയാണ് സുമിത്ര. പോകുന്ന വഴിയിൽ രഞ്ജിതയും വക്കീലും സംസാരിക്കുകയാണ്. വക്കീലിനെ കണ്ടതും സുമിത്ര അവിടേയ്ക്ക് പോവാൻ നോക്കുമ്പോൾ, സുമിത്രയെ കണ്ട രഞ്ജിത വക്കീലുമായി മാറി സംസാരിക്കുകയായിരുന്നു.