പൂജയുടെ റൂമിൽ നിന്നും അത് കയ്യോടെ പൊക്കി സരസ്വതിയമ്മ.!! പങ്കജിന്റെ ഉദ്ദേശം പൂജ തിരിച്ചറിയുമോ ? സുമിത്ര അറിയാത്ത ആ രഹസ്യം സരസ്വതിയമ്മ വെളിപ്പെടുത്തുന്നു | Kudumbavilakku today latest episode

ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൻ്റെ രണ്ടാം സീസണിൽ സരസ്വതിയമ്മകൂടി വന്നിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പങ്കജും അരവിന്ദും സുമിത്രയുടെ വീട്ടിൻ്റെ മുന്നിൽ പലതും സംസാരിക്കുന്നത് സുമിത്രയും സരസ്വതിയും കാണുന്നതായിരുന്നു. പിന്നീട് പങ്കജും അരവിന്ദും വീട്ടിൽ കയറുകയും,

സരസ്വതിയമ്മ രണ്ടു പേരെയും വീട്ടിൽ കയറ്റി ഇരുത്തുകയുമായിരുന്നു. സുമിത്രയോടും പൂജയോടും പല കൽപ്പനകളും നടത്തുകയായിരുന്നു. ഇതൊന്നും സുമിത്രയ്ക്കും പൂജയ്ക്കും ഇഷ്ടപ്പെടുന്നില്ല. എന്തിനാണ് വന്നതെന്ന് പൂജ പങ്കജോട് ചോദിച്ചപ്പോൾ, സുഹൃത്തിൻ്റെ വീട്ടിൽ വന്നപ്പോൾ, പൂജയെ കൂടി കൂട്ടാമെന്ന് കരുതി വന്നതാണെന്ന് പറയുകയാണ്. പിന്നീട് പൂജ പങ്കജിൻ്റെ കൂടെ പോവുകയാണ്. സരസ്വതിയമ്മ പങ്കജിനെയും

പൂജയെയും കുറിച്ച് പലതും മനസിൽ പറയുകയാണ്. പിന്നീട് കാണുന്നത് ദീപുവിനെയാണ്. പരമശിവം വിളിച്ച് ദീപുവിനോട് കാശ് ആവപ്പെടുകയാണ്. അപ്പോഴാണ് ചിത്ര വരുന്നത്. ചിത്രയുടെ കൈയിൽ കൊടുത്ത 2 ലക്ഷം എടുക്കാൻ പറഞ്ഞപ്പോൾ, കടയിലെ കാശൊക്കെ കൊടുത്ത് ബാക്കി വന്ന പണം, സുമിത്രേച്ചിയുടെ സ്വർണ്ണം നമ്മൾ വിറ്റിട്ട് കാശെടുത്തതിനാൽ സുമിത്രേച്ചിക്ക് കൊടുത്തെന്ന് പറയുകയാണ്. ഇത് കേട്ട ദീപു ആ ഭ്രാന്ത്

പിടിച്ച പോലെയാവുകയാണ്. പിന്നീട് നേരെ പരമശിവത്തെ കാണാൻ പോവുകയാണ്. പരമശിവം കാറിൽ കൂട്ടി ആരുമില്ലാത്ത സ്ഥലത്ത് ദീപുവിനെ കൂട്ടിപ്പോവുകയാണ്. അവിടെ എത്തിയപ്പോൾ ദീപു ഇപ്പോൾ പണമില്ലെന്നും കുറച്ചു ദിവസത്തിനുള്ളിൽ പണം തരാമെന്നും പറയുകയാണ് ദീപു. അങ്ങനെ പരമശിവം വെറുതെ വിടുകയാണ്. പിന്നീട് കാണുന്നത് സുമിത്രയും സരസ്വതിയമ്മയും ചായ കുടിക്കുന്നതാണ്. അതിനിടയിൽ പൂജയെയും പങ്കജിനെയും ചേർത്ത് സരസ്വതിയമ്മ പലതും പറഞ്ഞപ്പോൾ, സരസ്വതിയമ്മയ്ക്ക് നല്ല താക്കീതു നൽകുന്നുണ്ട് സുമിത്ര. ശേഷം സ്കൂളിലേക്ക് പോവുകയാണ് സുമിത്ര. സ്കൂളിൽ രഞ്ജിത ഫീസ് അടക്കാത്ത കുട്ടികളെ ക്ലാസിൽ നിന്ന് പുറത്താക്കാൻ നിർദ്ദേശം നൽകുന്നു.