ബലിയിടാൻ സുമിത്രയും അനിയും ഒന്നിച്ചെത്തുന്നു.!! അമ്മയും മകനും കണ്ടുമുട്ടുമോ ? സ്വര മോളിൽ നിന്നും സുമിത്രയെ കുറിച്ചുള്ള സത്യം തിരിച്ചറിഞ്ഞ് അനിരുദ്ധ് | Kudumbavilakku today latest episode

Kudumbavilakku today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രഞ്ജിത അരവിന്ദിനോട് നാളെ അനിരുദ്ധ് അമ്പലത്തിൽ വരുമെന്നും, അതിനാൽ നിങ്ങൾ ആക്കിയ ഗുണ്ടകളൊന്നും വേണ്ടെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് സുമിത്ര

പൂജയോട് ശീതളിൻ്റെ വിഷമങ്ങൾ പറയുകയാണ്. മെഡിസിൻ എന്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് അറിഞ്ഞ ശേഷം ഞാൻ എൻ്റെ മോളുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയുടെ വീടാണ്. നാളെ ഓഫീസിൽ വരാൻ ഞങ്ങൾ വരുമെന്നും, ഞങ്ങൾ നാളെ അമ്പലത്തിൽ പോവുകയാണെന്നും, അവിടെ നാളെ അനിരുദ്ധ് വരാൻ സാധ്യതയുണ്ടെന്നും പറയുകയാണ്. അവൻ ഒരിക്കലും സുമിത്ര ജീവനോടെയുള്ളത് അറിയാൻ

പാടില്ലെന്ന് പറഞ്ഞു കൊണ്ട് രഞ്ജിത പോവുകയാണ്. പിന്നീട് കാണുന്നത് അനന്യ മോളെ പഠിപ്പിക്കുകയാണ്. അപ്പോഴാണ് അനിരുദ്ധ് വരുന്നത്. നാളെ ബലികർമ്മത്തിനായുള്ള സാധനങ്ങളുമായി വന്ന അനിരുദ്ധ് സ്വര മോളോട് ആ സാധനങ്ങൾ അകത്തു കൊണ്ടു വയ്ക്കാൻ പറയുകയാണ്. അകത്ത് കൊണ്ടു വച്ചപ്പോൾ, സ്വരമോൾ അതിലുള്ള ഫോട്ടോ കാണുകയാണ്. എന്നാൽ ഡാഡിക്ക് ഇഷ്ടമാവില്ലെന്ന് കരുതി സ്വരമോൾ ഫോട്ടോ തുറക്കാതെ വച്ചു. അപ്പോഴാണ് അനന്യയും

അനിരുദ്ധും വരുന്നത്. പിന്നീട് അനന്യയോട് നാളെ അമ്മയുടെ ബലികർമ്മം ചെയ്യേണ്ട കാര്യങ്ങൾ പറയുകയാണ്. അപ്പോഴാണ് വിശ്വനാഥൻ വരുന്നത്. അനിരുദ്ധിനോട് സുമിത്ര ജീവനോടെയുള്ള കാര്യം പറയണമെന്ന് ഓർക്കുകയാണ്.ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് വേണ്ടി അങ്ങനെയൊരു കർമ്മം ചെയ്യാൻ പാടില്ലെന്ന് മനസ്സിൽ കരുതി വിശ്വനാഥൻ അനിരുദ്ധിനോട് കാര്യങ്ങൾ പറയാൻ പോവുകയാണ്. അപ്പോഴാണ് പ്രേമയുടെ ഫോൺ വരുന്നത്.അങ്ങനെ അത് പറയാൻ കഴിയുന്നില്ല വിശ്വനാഥന്. പിന്നീട് കാണുന്നത് ദീപു സുമിത്രയുടെ വീട്ടിൽ വരുന്നതാണ്. അമ്മയ്ക്ക് വേണ്ടി ചേച്ചി ബലികർമ്മം ചെയ്യണമെന്ന് പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കുന്നത്.