സുമിത്രയ്ക്ക് താങ്ങായി അയാൾ എത്തുന്നു.!! പേടിച്ച് വിറച്ച് രഞ്ജിത; അനിരുദ്ധും സുമിത്രയും കണ്ടുമുട്ടുന്നു, ഇനി നാടകീയ സംഭവങ്ങൾ | Kudumbavilakku today latest episode

Kudumbavilakku today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്ത കഥ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനിരുദ്ധ് പ്രതീഷിന ജയിലിൽവെച്ച് കാണാൻ പോയി വന്നതിനു ശേഷം അനന്യയോട് പലതും സംസാരിക്കുകയായിരുന്നു.

ഡാഡിയും മമ്മിയും മുറിയിൽ നിന്ന് സംസാരിക്കുകയാണെന്ന് സ്വരമോൾ പ്രേമയോട് പറഞ്ഞപ്പോൾ പ്രേമ അവരുടെ റൂമിലേക്ക് പോവുകയായിരുന്നു. അപ്പോൾ അനന്യ അച്ഛമ്മയെ അമ്പലത്തിൽ വച്ച് കണ്ട കാര്യം അനിരുദ്ധി നോട് പറയാൻ പോകുമ്പോഴാണ് പ്രേമ അവിടെയെത്തുന്നത്. അനന്യ പറയാൻ പോകുന്നത് മനസ്സിലാക്കിയ പ്രേമ പറയരുതെന്ന് മുഖം കൊണ്ട് കാണിച്ചപ്പോൾ, എന്താണെന്ന് പറയാൻ പോകുന്നത് എന്ന്

അനന്യയോട് ചോദിച്ചപ്പോൾ ഞാൻ സരസ്വതി അച്ഛമ്മയെ അമ്പലത്തിൽ വച്ച് കണ്ടിരുന്നു എന്ന കാര്യം പറയുന്നു. ഇത് കേട്ടപ്പോൾ അനിരുദ്ധനെ വലിയ വ്യത്യാസം ഒന്നും കാണുന്നില്ല. അതിന് അവരെ എനിക്ക് കാണേണ്ടെന്നും, എൻ്റെ അമ്മയെ അത്രയധികം ദ്രോഹിച്ച സ്ത്രീയാണ് അവർ എന്നും പറഞ്ഞു കൊണ്ട് അനിരുദ്ധ് പോവുകയാണ്. സരസ്വതിഅമ്മയും സുമിത്രയും കൂടി ശീതളിൻ്റെ വീട്ടിൽ പോയി മടങ്ങുകയാണ്.

സരസ്വതി അമ്മയോട് ഓട്ടോ പിടിച്ച് വീട്ടിൽ പൊയ്ക്കോളൂവെന്നും, ഞാൻ വരാം എന്നും പറഞ്ഞ് സുമിത്ര സച്ചിൻ്റെ റൂമിൽ നിന്നും കണ്ടെത്തിയ മരുന്നുകളും എടുത്ത് ഒരു മെഡിക്കൽ ഷോപ്പിലേക്ക് പോവുകയാണ്. ഇത് എന്തിന് കഴിക്കുന്ന മരുന്നാണ് എന്ന് ചോദിച്ചപ്പോൾ, ഇപ്പോൾ ഇത് കണ്ട് പറയാൻ പറ്റില്ലെന്നും, നാളെ ഇത് നോക്കിയിട്ട് പറഞ്ഞു തരാം എന്നും, ഫോൺ നമ്പർ കൊടുക്കാനും പറയുന്നു. ഫോൺ നമ്പർ നൽകിയ ശേഷം സുമിത്ര ഓട്ടോ കാത്ത് നിൽക്കുകയായിരുന്നു.

എന്നാൽ ചൂടായതിനാൽ തലയിൽ സാരിയിട്ടിരുന്നു. അനിരുദ്ധ് ഒരു ഓട്ടോയിൽ വരുന്നത്. ഒരു സ്ത്രീ നിൽക്കുന്നത് കണ്ടു അനിരുദ്ധ് ഓട്ടോയിൽ കയറ്റി കൊള്ളൂ എന്ന് പറഞ്ഞപ്പോൾ, ഓട്ടക്കാരൻ സുമിത്ര യോട് കയറിക്കൊള്ളാൻ പറയുന്നു. അപ്പോഴാണ് പങ്കജും പൂജയും കാറ്റിൽ വരുന്നത്. സുമിത്രയെ കണ്ടപ്പോൾ അവിടെ നിർത്തുകയും, സുമിത്ര ഓട്ടോക്കാരനോട് പോകാൻ പറഞ്ഞ് കാറിൽ കയറി പോവുകയും ചെയ്യുന്നു. പിന്നീട് കാണുന്നത് രഞ്ജിത അരവിന്ദിനോട് വക്കീലിനോട് സംസാരിച്ചതും, ഇനി ആ കാര്യത്തെക്കുറിച്ച് ആലോചിക്കേണ്ടെന്നും പറയുകയാണ്. അതിനാൽ അനിരുദ്ധിനെ കണ്ടെത്താൻ ഇനി നിങ്ങൾ ഇറങ്ങേണ്ടെന്നും, അടുത്ത ദിവസം തന്നെ അനിരുദ്ധിനെ കണ്ടെത്തുമെന്നും പറയുകയാണ്. പിന്നീട് കാണുന്നത് അനന്യയുടെ വീടാണ്.