രഞ്ജിത പ്രതീഷിനെ വലയിലാക്കുമ്പോൾ.!! സുമിത്രക്ക് രക്ഷകനായി ഇനി സിദ്ധാർഥ്; സച്ചിന്റെ കരണം പുകച്ച് സരസ്വതിയമ്മ | Kudumbavilakku today latest episode

Kudumbavilakku today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്കിൻ്റെ സീസൺ രണ്ടിൽ കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡിൻ്റെ അവസാനത്തിൽ അരവിന്ദിൻ്റെ കാർ തട്ടി സരസ്വതിയമ്മ അപകടം പറ്റി രഞ്ജിതയുടെ വീട്ടിൽ താമസിക്കണമെന്ന് പറയുകയാണ്. എന്നാൽ രഞ്ജിത ഞാൻ വരുമ്പോഴേക്കും ഇവരെ ഇവിടെ കാണരുതെന്ന് പറഞ്ഞ് പോയത് പ്രതീക്ഷുള്ള ജയിലിലേക്കാണ്.

അവിടെ പോയി പ്രതീഷിനെ കണ്ടശേഷം, പ്രതീക്ഷിനോട് എത്ര വർഷമായി ജയിലിൽ തന്നെ തുടരുന്നു എന്നും, ഇനി പുറത്തിറക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യാം എന്നും രഞ്ജിത പറയുകയാണ്. ഇത് കേട്ടപ്പോൾ പ്രതീഷിന് വലിയ സന്തോഷം ആവുകയാണ്. രഞ്ജിതയെ കൂപ്പുകൈകളോടെ തൊഴുകയാണ്. പ്രതീഷിന് തന്നെ രക്ഷിക്കാൻ വന്നത് ആരായാലും അവരോട് പ്രതീഷിന് സ്നേഹം തോന്നുകയാണ്. പിന്നീട് രഞ്ജിത

വീട്ടിൽ എത്തിയപ്പോൾ സരസ്വതി അമ്മയും സുമിത്രയും ഒന്നും പോകാത്തത് ആണ് കാണുന്നത്. ഇത് കണ്ടപ്പോൾ ദേഷ്യം പിടിക്കുകയാണ് രഞ്ജിതയ്ക്ക്. സരസ്വതിയമ്മയോട് വളരെ മോശമായി വഴക്കിടുക ആണ് രഞ്ജിത. അതിനിടയിൽ അരവിന്ദ് രഞ്ജിതയോട് നിർത്താനൊക്കെ പറയുന്നുണ്ട്. അപ്പോഴാണ്
സുമിത്ര ഇടപെടുന്നത്. എന്തിനാണ് നമ്മൾ ഇവിടെ നിൽക്കുന്നതിൽ ഇത്രയും ഭയപ്പെടുന്നതെന്നും, നിനക്ക് അവകാശപ്പെട്ട സ്വത്തുക്കൾ നമ്മളൊക്കെ എടുക്കുമോ

എന്ന ടെൻഷൻ ഉണ്ടല്ലേ എന്നൊക്കെ പറഞ്ഞപ്പോൾ, നിങ്ങൾക്ക് എങ്ങനെ തട്ടിയെടുക്കാൻ സാധിക്കുമെന്നും, ഇത് എനിക്ക് അവകാശപ്പെട്ടത് തന്നെയാണെന്നും പറയുകയാണ്. അങ്ങനെ പലതും പറഞ്ഞ് രഞ്ജിത സുമിത്രയെ അടിക്കാൻ പോവുകയാണ്. അപ്പോൾ കൈ പിടിക്കുകയാണ് സുമിത്ര. പിന്നീട് സരസ്വതിഅമ്മയോട് അമ്മ ഇവിടെ നിൽക്കുവെന്നും, അമ്മയ്ക്ക് എന്താവശ്യമുണ്ടെങ്കിലും ഞങ്ങൾ വരാമെന്നും, ഇപ്പോൾ പോകുന്നു എന്ന് പറഞ്ഞു കൊണ്ട് സുമിത്രയും പൂജയും കൂടി വീട്ടിലേക്ക് പോവുകയാണ്. അവർ ഇറങ്ങിയപ്പോൾ അരവിന്ദിനോട് വളരെയധികം ദേഷ്യപ്പെടുകയും ചെയ്തു രഞ്ജിത. പിന്നീട് കാണുന്നത് സുമിത്രയും പൂജയും കൂടി വീട്ടിലേക്ക് പോകുന്ന വഴി റോഡ് മുറിച്ചു കടക്കുകയാണ്. അപ്പോഴാണ് കാറിൽ നിന്നും പെട്ടെന്ന് സുമിത്രയെയും പൂജയേയും സിദ്ധാർത്ഥ് കാണുന്നത്. അവരെ കണ്ട ഉടനെ കാർ അവിടെ നിർത്തി സിദ്ധാർത്ഥ് പിറകെ ഓടി വിളിക്കുകയാണ്. എന്നാൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന സുമിത്രയും പൂജയും സിദ്ധാർത്ഥ് വിളിക്കുന്നത് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.അവർ ഓട്ടോയിൽ കയറി വീട്ടിലേക്ക് പോവുകയായിരുന്നുപിന്നീട് സിദ്ധാർത്ഥ് നേരെ പോകുന്നത് അനന്യയുടെ വീട്ടിലേക്കാണ്.