ദീപു പരമേശ്വരന്റെ കസ്റ്റഡിയിൽ.!! ഇനി സുമിത്രാസിലെ രേഖകൾ പുറത്ത് വരുന്നു; രക്ഷകയായി സുമിത്ര എത്തുന്നു | Kudumbavilakku today latest episode

Kudumbavilakku today latest episode: ഏഷ്യാനെറ്റ് പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്ത കഥ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദീപുവിനെ പരമശിവം പിടിച്ചു കൊണ്ടു പോയതായിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ ചിത്രയും അപ്പുവും വീട്ടിൽ ഇത്ര വൈകീട്ടും അച്ഛൻ വരാത്തതിനാൽ അന്വേഷിക്കുകയാണ്. അപ്പോഴാണ് സുമിത്രേച്ചിയുടെ

വീട്ടിൽ പോയിരുന്നെന്ന് ചിത്ര പറയുകയാണ്. അങ്ങനെയെങ്കിൽ ചേച്ചിയെ വിളിച്ചു നീ വിവരം അന്വേഷിക്കു എന്നും, അവിടെ ഉണ്ടെങ്കിൽ വരാൻ പറയൂ അപ്പുവിനോട് പറയുകയാണ്. അപ്പോൾ അപ്പു സുമിത്രയെ വിളിച്ച് ആൻറി സംസാരിച്ചത് മതി എന്നും, അച്ഛനെ ഇങ്ങോട്ട് വിട്ടേക്ക് എന്ന് തമാശരൂപത്തിൽ അപ്പു പറഞ്ഞപ്പോൾ, അച്ഛൻ ഇവിടെയില്ല എന്നും, നേരത്തെതന്നെ ദീപു ഇവിടെ നിന്നും പോയെന്നും പറയുകയാണ്. എന്താ അവൻ

അവിടെ എത്തിയില്ലേ എന്നു ചോദിച്ചപ്പോൾ, ഇല്ലെന്നും, അച്ഛനെ വിളിച്ചിട്ടും കിട്ടുന്നില്ലെന്നും, വൈകിട്ട് ഇവിടെ നിന്നും പോയതാണെന്നും പറയുകയാണ്. ദീപു അവിടെ ഇല്ലെന്നറിഞ്ഞപ്പോൾ ചിത്രയും ആകെ ടെൻഷൻ ആവുകയാണ്. പിന്നീട് കാണുന്നത് ദീപുവിനെ പരമശിവം ഒരു മുറിയിൽ അടച്ചിട്ടിരിക്കുകയാണ്. അവിടെ വന്ന് പരമശിവം എനിക്ക് തരാനുള്ള പണം തന്നിട്ട് പോയാൽ മതി എന്ന് പറയുകയാണ്. എന്നാൽ

ദീപുവിന് ഒരു രക്ഷയും ഇല്ലായിരുന്നു. അപ്പോഴാണ് പരമശിവം നീ നിൻ്റെ മകനെ വിളിച്ച് ഈ കാര്യം പറയണമെന്ന് പറയുകയാണ്. അപ്പോൾ ദീപു എൻ്റെ വീട്ടുകാരെ ഒന്നും അറിയിക്കരുതെന്ന് പറഞ്ഞ് കാൽ പിടിക്കുകയാണ്. എന്നാൽ ഇതൊന്നും കേൾക്കാതെ പരമശിവം അപ്പുവിനെ വിളിക്കുകയാണ്. അപ്പു ഫോൺ എടുത്തപ്പോൾ, ഞാൻ പരമശിവമാണെന്നും നിൻ്റെ അച്ഛൻ എൻ്റെ കസ്റ്റഡിയിലുണ്ടെന്നും പറയുകയാണ്. അവൻ എനിക്ക് 20 ലക്ഷം രൂപ തരാനുണ്ടെന്നും, അത് തന്നാൽ അവനെ ഞാൻ തിരികെ തരാമെന്നും, അല്ലെങ്കിൽ ഞാൻ ഇവിടെ വച്ച് കൊല്ലുമെന്നും പറയുകയാണ്. ഇത് കേട്ട് അപ്പു ഞെട്ടുകയാണ്. ഫോൺ വച്ച ശേഷം ചിത്രയോട് കാര്യങ്ങൾ പറയുകയാണ്.