മ ര ണത്തിന് കീഴടങ്ങി വേദിക.!? പൊട്ടിക്കരഞ്ഞ് സുമിത്ര; സങ്കടം സഹിക്കാൻ ആവാതെ ആരാധകരും | Kudumbavilakku today episode

Kudumbavilakku today episode: കുടുംബവിളക്ക് വളരെ വ്യത്യസ്ത കഥാമുഹൂർത്തവുമായാണ് മുന്നോട്ടു പോകുന്നത്. ചെന്നൈയിൽ പ്രോഗ്രാമിന് പോയ പ്രതീഷിനെ ദീപയും ചേട്ടനും കൂടി ചതിയിൽപ്പെടുത്തുകയായിരുന്നു. പ്രതീഷുമായി മോശമായ രീതിയിലുള്ള ഫോട്ടോകളൊക്കെ എടുത്ത് ദീപ പ്രതീഷിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ നിൽക്കുകയാണ്. പ്രതീഷ് പാർട്ടി കഴിഞ്ഞിട്ടും വിളിക്കാത്തതിനാൽ

സഞ്ജന പ്രതീഷിനെ വിളിക്കുകയായിരുന്നു. അപ്പോൾ കോൾ അറ്റൻഡ് ചെയ്ത് ദീപയായിരുന്നു. പ്രതീഷ് പാർട്ടി കഴിഞ്ഞ ക്ഷീണത്തിൽ ഉറക്കത്തിൽ ആണെന്നും, തുടങ്ങി പലതരത്തിലുള്ള കാര്യങ്ങളും സഞ്ജന യോട് ദീപ പറഞ്ഞപ്പോൾ, സഞ്ജയ്ക്ക് എന്തോ ഒരു സംശയം ഉള്ളിൽ തോന്നുകയായിരുന്നു. അപ്പോഴാണ് സുമിത്ര റൂമിലേക്ക് വരുന്നത്. പ്രതീഷ് വിളിച്ചിരുന്നോ മോളെ എന്ന് സുമിത്ര ചോദിച്ചപ്പോൾ, ഞാൻ വിളിച്ചപ്പോൾ ദീപയാണ് പ്രതീഷിൻ്റെ കോൾ അറ്റൻഡ് ചെയ്തത് എന്നും

കരഞ്ഞുകൊണ്ട് സഞ്ജന പറയുന്നത് കേട്ട് സുമിത്രയ്ക്ക് ആകെ ടെൻഷനായി. ദീപ എന്തിനാ പ്രതീഷിൻ്റെ ഫോൺ എടുക്കുന്നത് എന്നു പറഞ്ഞു കൊണ്ട് സഞ്ജനയെ സാന്ത്വനിപ്പിച്ച് സുമിത്ര സ്വന്തം റൂമിലേക്ക് പോയി. സുമിത്ര പ്രതീഷിനെ വിളിക്കുകയായിരുന്നു. നീ എന്താണ് വിളിക്കാഞ്ഞതെന്നു പറഞ്ഞപ്പോൾ, പാർട്ടി കഴിഞ്ഞ് പെട്ടെന്ന് ഉറങ്ങിപ്പോയെന്ന് പ്രതീഷ് പറയുന്നു. നിന്നെ കാത്ത് ഇവിടെ സഞ്ജയും മകളും ഉണ്ടെന്നും, ആ കാര്യം മറക്കരുതെന്ന് സുമിത്ര പറഞ്ഞപ്പോൾ, അമ്മ ഇപ്പോൾ ഇങ്ങനെ പറയാൻ കാരണമെന്താണെന്ന് ഉപദേശം കേട്ടു പ്രതീഷിന് ഒന്നും മനസ്സിലാകുന്നില്ല. പ്രതീഷിതൊക്കെ ആലോചിക്ക് നിൽക്കുകയാണ്.അമ്മയെന്താ അങ്ങനെ പറയാൻ കാരണം തുടങ്ങിയ കാര്യങ്ങൾ ചിന്തിച്ചു

കൊണ്ടു നിൽക്കുമ്പോഴാണ് ദീപ വരുന്നത്. പ്രതീഷ് ഉണർന്നോയെന്നും, ചായ കുടിക്കാനൊക്കെ വിളിക്കുകയാണ്. അപ്പോൾ ശ്രീനിലയത്തിൽ എല്ലാവരും സഞ്ജനയെ പ്രതീഷ് വിളിച്ചില്ലെന്ന കാര്യം അറിയുന്നു. അപ്പോൾ സരസ്വതിയമ്മ സഞ്ജനയെ കൂടുതൽ വേദനിപ്പിക്കുകയാണ്. ഇപ്പോൾ ഇതാ വേദിക മ ര ണത്തിന് കീഴടങ്ങി എന്ന രീതിയിലാണ് പ്രോമോ പുറത്തുവന്നിരിക്കുന്നത്.