സരസ്വതിയുടെ ഉദ്ദേശം നടക്കുന്നുവോ ? രോഹിത്തിനെ സംശയിച്ച് സുമിത്ര.!! സരസ്വതിയുടെ കരണം അടിച്ചുപൊളിച്ചു അച്ചാച്ചൻ Kudumbavilakku today episode

Kudumbavilakku today episode: ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട സീരിയലായ കുടുംബ വിളക്കിൽ വരാൻ പോകുന്ന ദിവസങ്ങളിൽ വ്യത്യസ്തമായ രീതിയിലാണ് കഥ മുന്നോട്ടു പോകുന്നത്. ഈ ആഴ്ചയുടെ അവസാനം സീരിയൽ അവസാനിക്കുമ്പോൾ സുമിത്ര ശ്രീനിലയം വിട്ട് ശീതളിൻ്റെ വീട്ടിൽ താമസിക്കുകയാണ്. സച്ചിൻ സുമിത്രയോട് നന്ദി പറയുകയാണ്.

പക്ഷേ, സുമിത്രയ്ക്ക് ശ്രീനിലയത്തിലെ അവസ്ഥകളും, രോഹിത്തിൻ്റെ അവസ്ഥയൊക്കെ ഓർത്ത് വിഷമമുണ്ട്. ഇപ്പോൾ സുമിത്ര മകൾക്കൊപ്പമാണ്. എന്നാൽ സുമിത്രയില്ലാത്ത അവസരത്തിൽ രോഹിതിന്റെ കാര്യങ്ങൾ വളരെ നന്നായി തന്നെ വേദിക നോക്കുന്നുണ്ട്. എന്നാൽ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് സരസ്വതിയമ്മ. വളരെ മോശം ആയി തന്നെ രോഹിതിന്റെ മുന്നിൽ വെച്ച് വേദികയോട് അത് പറയുന്നു ഉണ്ട്.

ഇതെല്ലാം വള്ളി പുള്ളി തെറ്റാതെ സുമിത്രയെ വിളിച്ച് സരസ്വതിയമ്മ പറയുമ്പോൾ സുമിത്രയുടെ മനസിലും സംശയം വീഴുകയാണ്. ഇതിനിടയിൽ ആണ് എല്ലാവർക്കും ഭക്ഷണം വിളമ്പി നൽകുന്നതിനിടയിൽ വേദികയ്ക്ക് ക്ഷീണം വരുന്നതും പെട്ടെന്ന് വേദിക രോഹിത്തിൻ്റെ ചുമലിലേക്ക് വീഴുന്നതും. ഉടൻ തന്നെ രോഹിത്ത് വേദികയെ തോളിലെടുത്ത് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഉടൻ തന്നെ ഈ വിവരം സിദ്ധാർത്ഥിനെ അറിയിക്കാൻ സരസ്വതിയമ്മ പുറപ്പെട്ടു.

എന്തൊക്കെയാണ് വീട്ടിൽ നടക്കുന്നതെന്ന് പറയുകയാണ് സരസ്വതിയമ്മ. നീ സുമിത്രയെ ഒഴിവാക്കിയ പോലെ രോഹിത്തും ഒഴിവാക്കുമെന്ന് പറയുകയാണ് സരസ്വതിയമ്മ. നേരെ വീട്ടിൽ ചെന്ന് സുമിത്രയെ ഫോൺ വിളിക്കുകയായിരുന്നു. വീട്ടിൽ നടന്ന കാര്യങ്ങൾ അപ്പടി സുമിത്രയോട് പറയുകയാണ്. സരസ്വതിയമ്മ പറഞ്ഞത് സുമിത്രയുടെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാക്കിയിട്ടുമുണ്ട്.