പൂജയ്ക്ക് പങ്കജ് നൽകിയ വാച്ച് പൂജയ്ക്ക് വിനയാകുന്നു.!! ഇനി എന്തെല്ലാം സംഭവിക്കും; രഞ്ജിതക്കെതിരെ കുറ്റസമ്മതം നടത്തി ദീപു | Kudumbavilakku today episode

Kudumbavilakku today episode: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്കിൽ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയും സുമിത്രയും ദീപു രഞ്ജിതയെ കാണാൻ പോയ കാര്യങ്ങൾ പറയുകയായിരുന്നു. വക്കീൽനാട്ടിൽ ഉണ്ടെന്നും, വക്കീലിനെ എങ്ങനെയെങ്കിലും പുറത്തു കൊണ്ടുവരണമെന്നും, അതിന് ഒരു മാർഗ്ഗം കിട്ടിയിട്ടുണ്ടെന്ന്

പൂജയോട് പറയുകയാണ്. പിറ്റേ ദിവസം പൂജ ഓഫീസിൽ പോയപ്പോൾ സുമിത്ര വക്കീലിനെയൊക്കെ അന്വേഷിക്കാൻ പുറത്തിറങ്ങുകയാണ്. പിന്നീട് കാണുന്നത് സ്വര മോളെയാണ്. സ്വരമോൾ അനന്യയോട് ടീച്ചറമ്മയെ കാണാൻ പോവാൻ പറയുന്നു. അങ്ങനെ അനന്യയും സ്വരമോളും പോകാനിറങ്ങുമ്പോഴാണ് പ്രേമ വരുന്നത്. ടീച്ചറമ്മയെ കാണാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ, പ്രേമ പോകാൻ സമ്മതിക്കുന്നില്ല. ഇന്ന്

പോകേണ്ടെന്നും പിന്നെ ഒരിക്കൽ പോകാമെന്നും പറയുന്നു. പിന്നീട് കാണുന്നത് പൂജ ഓഫീസിലെത്തുന്നതാണ്. ഉടൻ തന്നെ പങ്കജ് വന്ന് എന്നെ പ്രൊജക്ട് വർക്കിൽ സഹായിച്ചതിന് നന്ദി പറയുകയും, പിന്നീട് പൂജയ്ക്ക് ഒരു വാച്ച് ഗിഫ്റ്റ് നൽകുകയുമാണ്. പൂജ അത് വാങ്ങാൻ താൽപര്യപ്പെടുന്നില്ല. എന്നാൽ പങ്കജ് കൈയിൽ കെട്ടി കൊടുക്കുകയാണ്.

പിന്നീട് കാണുന്നത് രഞ്ജിത വീട്ടിലെത്തുന്നതാണ്. അപ്പോൾ അരവിന്ദ് പൂജ വന്നതും, പൂജ ദീപുവിനെ കണ്ടതും പറയുന്നു. ഇത് കേട്ട് രഞ്ജിത ആകെ ഞെട്ടുകയാണ്. ഞങ്ങളും ദീപുവും തമ്മിലുള്ള ബന്ധം അവൾ അറിഞ്ഞാൽ, അവൾ സുമിത്രയെ അറിയിക്കും. അത് ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പറയുകയാണ് രഞ്ജിത. ഈ രംഗങ്ങളൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.