വേദിക ചെന്നായയോ, അതോ ആട്ടിൻകുട്ടിയോ ? വേദികളുടെ മാറ്റം കണ്ട് വിശ്വസിക്കാൻ ആകാതെ രോഹിത്ത് | Kudumbavilakku today episode latest malayalam

Kudumbavilakku today episode latest malayalam : കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർക്കുന്നു. പരമ്പരയിൽ ഉണ്ടാകുന്ന ഓരോ അവിസ്മരണീയ മുഹൂർത്തങ്ങൾക്കായും കാത്തിരിക്കുകയാണ് ആരാധകർ. സുമിത്ര എന്ന വീട്ടമ്മയുടെ കഥ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ മീരാ വാസുദേവ് എന്ന കലാകാരിക്ക് അല്ലാതെ മറ്റാർക്കാണ് സാധിക്കുക. സുമിത്രയും സിദ്ധാർതും

വിവാഹബന്ധം വേർപ്പെടുത്തുകയും ഇരുവരും തങ്ങളുടെ ജീവിതം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. എന്നാൽ രോഹിത്തുമായുള്ള സുമിത്രയുടെ വിവാഹം സിദ്ധാർത് കരുതിയതിലും അപ്പുറമായിരുന്നു. രോഹിത്തിന്റെയും സുമിത്രയുടെയും പരസ്പരമുള്ള സ്നേഹം കണ്ട് സിദ്ധാർത്ഥന് സഹിക്കാൻ സാധിക്കുന്നില്ല. ഇരുവരുടെയും പ്രണയം തകർക്കാനായി പല അടവുകളും സിദ്ധാർഥ് എടുത്തെങ്കിലും ഒടുവിൽ ഒരു ആ ക്സിഡന്റ് എന്ന മാർഗമാണ് അയാൾ

കണ്ടെത്തിയത്. ആ ക്സിഡന്റ് ഉണ്ടായപ്പോൾ രോഹിത് കിടപ്പിലാകുന്നു. വളരെ ഗുരുതരാവസ്ഥയിൽ നിന്നും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് രോഹിത്. ഇവരുടെ ആ ക്സിഡന്റിന് പിന്നിൽ ആരാണെന്ന് പോലീസിന്റെ ശക്തമായ അന്വേഷണം നടക്കുന്നുണ്ട്.രോഹിത്തിനെ തിരിച്ച് ശ്രീനിലയം വീട്ടിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. എന്നാൽ സരസ്വതി അമ്മ ഇതിന് സമ്മതിക്കുന്നില്ല. അതിനാൽ വേദികയെ രോഹിത്തിന്റെയും സുമിത്രയുടെയും അടുത്തേക്ക്

പറഞ്ഞു വിടുകയാണ്. രോഹിത്തിനോട് വേദിക ചോദിക്കുന്നുണ്ട് രോഹിത്തിന് സ്വന്തമായി ഒരു വീട് ഉണ്ടല്ലോ, ആ വീട് ഉള്ളപ്പോൾ ശ്രീനിലയത്തിൽ എന്തിനാണ് ഒരു ബുദ്ധിമുട്ടായി വന്ന് താമസിക്കുന്നത്. പ്രത്യേകിച്ചും രോഹിത് കിടപ്പിലായിരിക്കുന്ന ഈ സമയത്ത് എന്ന്. സുമിത്രയ്ക്ക് സാരമായ പരിക്ക്ഒന്നുമില്ലേ എന്ന് വേദിക അതിനിടയിൽ കുശലം ചോദിക്കുന്നുണ്ട്.എന്നാൽ ഇതിനുള്ള മറുപടിയായി സുമിത്ര പറയുന്നത് ഞാനും രോഹിത്തിനെ പോലെ കിടക്കണം എന്നായിരുന്നൊ വേദിക ആഗ്രഹിച്ചിരുന്നത് എന്നാണ്. രോഹിത് വേദികയുടെ സംസാരം കേട്ട് പറയുന്നുണ്ട് വേദിക ഇപ്പോൾ പഴയ വേദിക അല്ല എന്ന്. ഇതിനുള്ള മറുപടിയായി സുമിത്ര പറയുന്നത് വളരെ രസകരമാണ്.” ചെ ന്നാ യ ആട്ടിൻതോൽ അണിഞ്ഞു നടന്നാലും അത് ചെ ന്നാ യ തന്നെയാണ്.” എന്നാൽ സുമിത്രയും രോഹിത്തും ശ്രീനിലയം വീട്ടിലേക്ക് മടങ്ങി എത്തണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്.