സിദ്ധുവിന്റെ ആ പ്ലാനും പൊളിയുന്നു.!? സിദ്ധാർത്ഥ് ഇത്രക്കും ക്രൂരനായിരുന്നോ ? രോഹിത്തിന്റെ നില അതീവഗുരുതരം | Kudumbavilakku today episode latest malayalam

Kudumbavilakku today episode latest malayalam: മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ കുടുംബവിളക്ക്. പരമ്പര ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് നിർണായകമായ വഴിത്തിരിവിലേക്കാണ്. രോഹിത് അ പകടനില തരണം ചെയ്തു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്നുള്ള ഭയത്തിലാണ് സിദ്ധാർഥ് ഇപ്പോൾ. സുമിത്രയുടെയും രോഹിത്തിന്റെയും ജീവിതത്തിലെ സന്തോഷം കണ്ട് ഇരുവരുടെയും സ്‌നേഹത്തിൽ അസൂയപ്പെട്ടിട്ട്

സുമിത്രയേയും രോഹിത്തിനെയും തകർക്കാൻ വേണ്ടി സിദ്ധാർഥും ജെയിംസും ചേർന്നൊരുക്കിയ അപകടത്തിൽ ഇരുവർക്കും നല്ല പരിക്കുകളാണ്. സുമിത്രയ്ക്ക് ബോധം വന്നെങ്കിലും രോഹിത് ഗുരുതരമായ പരിക്കുകളോടെ അ പകടനിലയിൽ ആശുപത്രിയിൽ കഴിയുകയാണിപ്പോൾ. രോഹിത്തിനെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമോ എന്നുള്ള സംശയത്തിലാണ് ഡോക്ടർസ് എല്ലാവരും. ഒരു ഓപ്പറേഷൻ ചെയ്താലേ ആ കാര്യത്തിൽ ഒരു നിഗമനത്തിൽ

എത്താൻ കഴിയുകയുള്ളു എന്നാണ് ഡോക്ടർ പറഞ്ഞത്. വളരെ സന്തോഷത്തോടെയാണ് സുമിത്രയും രോഹിത്തും കൊച്ചിയിലേക്കുള്ള യാത്ര പുറപ്പെട്ടത്. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ സിദ്ധാർഥിന്റെ ഭാഗത്തുനിന്നുള്ള ചതി ഒരു അപകടത്തിന്റെ രൂപത്തിൽ എത്തുകയായിരുന്നു. സുമിത്രയെ ഏത പകടത്തിലും രക്ഷിക്കും എന്നുപറയുന്ന വാക്ക് രോഹിത് ഈ തവണയും പാലിച്ചിരിക്കുകയാണ്. സുമിത്രയ്ക്ക് നിസ്സാര പരിക്കുകളാണ് ഉള്ളത്. ഗുരുതരമായ പരിക്കുകൾ എല്ലാം രോഹിത്തിനാണ്.

ഈ അപകടം രോഹിത്തിന്റെയും സുമിത്രയുടെയും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് പ്രേക്ഷകർ പറയുന്നത്. അ പകടനില തരണം ചെയ്തു രോഹിത് വീണ്ടും തിരിച്ചുവന്നാൽ താൻ വീണ്ടും ജീവിതത്തിൽ അസ്വസ്ഥനാകുമെന്നാണ് സിദ്ധാർഥ് ഇപ്പോൾ ഭയപ്പെടുന്നത്. സിദ്ധാർത്ഥിനെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും ഈ അ പകടത്തിന് പിന്നിൽ സിദ്ധാർഥ് ആണെന്നുള്ളത് തെളിയും എന്നുമാണ് പ്രേക്ഷകർ പറയുന്നത്. അങ്ങനെയാണെങ്കിൽ പരമ്പര പുതിയ കഥാമുഹൂർത്തങ്ങളിലൂടെയാവും സഞ്ചരിക്കുക.