ഇത് കാലം രചിക്കുന്ന കഥ…!! രോഹിത്തിന് സംഭവിച്ച അപകടത്തിന് പിന്നിൽ സിദ്ധു എന്ന് തെളിയുമ്പോൾ; വേദിക തനിസ്വഭാവം പുറത്തെടുക്കുന്നു | Kudumbavilakku today episode latest malayalaam

Kudumbavilakku today episode latest malayalaam : സുമിത്രയെ കണ്ട് പഠിക്കാൻ സിദ്ധാർത്തിനോട് ആവശ്യപ്പെട്ട് വേദിക. മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളിക്ക് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് സംഭവബഹുലമായ കഥാമുഹൂർത്തങ്ങളിലൂടെയാണ്. രോഹിത്തിനും,സുമിത്രയ്ക്കും സംഭവിച്ച വലിയ അപകടത്തിൽ രോഹിത്തിന് ഗുരുതര പരിക്കുകൾ ആയിരുന്നു ഉണ്ടായത്. നിസ്സാര പരിക്കുകളോടെ

രക്ഷപെട്ട സുമിത്ര ഇപ്പോൾ രോഹിത്തിനെ സ്നേഹത്തോടെ പരിചരിക്കുന്നത് പ്രേക്ഷകർക്ക് ഈ കഴിഞ്ഞ എപ്പിസോഡുകളിൽ കാണാൻ കഴിഞ്ഞിട്ടുണ്ട് . ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ രോഹിത്തിനെ ശ്രീനിലയത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനത്തെ സിദ്ധാർഥും, വേദികയും, സരസ്വതി അമ്മയുമെല്ലാം എതിർക്കുന്നുണ്ടെങ്കിലും കുടുംബത്തിലെ മറ്റുള്ളവരുടെ ആഗ്രഹം മാനിച്ചുകൊണ്ട് സുമിത്ര രോഹിത്തിനെയും കൊണ്ട് ശ്രീനിലയത്തിലേക്ക്

തന്നെ തിരിച്ചുവരുകയാണ്. സുമിത്രയും രോഹിത്തും ഇനി ഇങ്ങനെ തന്നെ സ്നേഹത്തോടെ മുൻപോട്ടുപോകുവാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നു. സുമിത്രയും രോഹിത്തും ശ്രീനിലയത്തിൽ എത്തിയാൽ ഇനി നടക്കാൻ പോകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാകുമെന്ന് പ്രേക്ഷകർക്ക് ആശങ്കയുണ്ട്. സിദ്ധാർഥ് ഇനി വെറുതെ ഇരിക്കില്ല എന്നും, സുമിത്രയെയും രോഹിത്തിനെയും തകർക്കാനും, തമ്മിൽ പിരിക്കാനും വേണ്ടി സിദ്ധാർഥ് ഇനിയും ചതികൾ ഒരുക്കുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഇപ്പോൾ നടന്ന അപകടത്തിന് പിന്നിൽ സിദ്ധാർഥ് ആണെന്ന് പോലീസ് അന്വേഷണത്തിൽ

തെളിഞ്ഞാൽ സിദ്ധാർഥ് ഇനി ജയിലിൽ കഴിയേണ്ടിവരും. അത് മാത്രമല്ല ഇതിന് മുൻപ് നടന്ന അപകടത്തിന്റെ പിന്നിലും സിദ്ധാർഥ് ആണോ എന്ന് സുമിത്രയ്ക്ക് സംശയമുണ്ട്. ആ സംശയവും സിദ്ധാർഥിനെ കുടുക്കാൻ സഹായമാകും. ഇനി സുമിത്രയും രോഹിത്തും സ്നേഹത്തോടെ കഴിയുമ്പോൾ സിദ്ധാർഥ് ജയിലിൽ കഴിയട്ടെ എന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. അത് മാത്രമല്ല വേദികയും സിദ്ധാർഥിനെ ഉപദേശിക്കുന്നുണ്ട്. പങ്കാളിക്ക് അപകടം പറ്റിയാൽ എങ്ങനെ പരിചരിക്കണമെന്ന് നിങ്ങൾ സുമിത്രയെയും, രോഹിത്തിനെയും കണ്ട് പഠിക്കണം എന്നാണ് വേദിക പറഞ്ഞത്. ഇനി സിദ്ധാർഥിനെ കാത്തിരിക്കുന്നത് തിരിച്ചടിയുടെ കാലമാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.