ദീപയെയും സഹോദരനെയും പോലീസ് പിടികൂടി.!! സത്യം തെളിയിച്ച് സുമിത്ര; ദീപക്ക് മുന്നിൽ സുമിത്രയോട് ആ ക്രൂരത കാണിച്ചു പ്രതീഷ് | Kudumbavilakku today episode latest entertainment news

Kudumbavilakku today episode latest entertainment news : മൂന്നു വർഷത്തോളമായി മലയാളി പ്രേക്ഷകർ കാത്തിരുന്നു കണ്ടിരുന്ന സീരിയലായിരുന്നു കുടുംബവിളക്ക്. കഴിഞ്ഞ എപ്പിസോഡുകളിൽ നടന്നിരുന്നത് പ്രേക്ഷകരെ ആശങ്കയിലാക്കുന്ന രംഗങ്ങളായിരുന്നു. ചെന്നൈയിൽ ഗായകനായി പോയ പ്രതീഷ് ഒരു കുരുക്കിൽ പെടുന്നതായിരുന്നു. പ്രതീഷിനെ കാണാനായി

സുമിത്രയും, രോഹിത്തും, സഞ്ജനയും ചെന്നൈയിൽ എത്തിയിരുന്നു. അവിടെ നിന്നും ഒരു മുറിയെടുത്ത് സഞ്ജനയെ അവിടെ നിർത്തിയ ശേഷം സുമിത്രയും രോഹിത്തും ദീപയുടെ ഫ്ലാറ്റ് അന്വേഷിച്ച് പുറപ്പെട്ടു. ഫ്ലാറ്റിലെത്തിയപ്പോൾ ദീപയുടെ സഹോദരനാണ് ഉണ്ടായിരുന്നത്. അവരെ ക്ഷണിച്ചിരുത്തുകയും, ദീപയോട് പ്രതീഷിനെ കൂട്ടി വരാൻ ആവശ്യപ്പെടുകയുമായിരുന്നു. അപ്പോഴാണ് ദീപ പ്രതീഷിൻ്റെ കൈ പിടിച്ച് അവിടേയ്ക്ക് വരുന്നത്. നിന്നെ പരിപാടിക്ക് ക്ഷണിക്കാൻ

വന്നവരാണെന്ന് പറഞ്ഞാണ് സുമിത്രയെയും രോഹിത്തിനെയും കാണിക്കുന്നത്. ദീപ പ്രതീഷിൻ്റെ കൈ പിടിച്ചത് കണ്ട് ദേഷ്യം പിടിച്ച സുമിത്ര എൻ്റെ മകൻ്റെ കൈയിൽ നിന്ന് വിടെടീ എന്ന് ദേഷ്യ ഭാവത്തിൽ പറഞ്ഞപ്പോൾ, ദീപ കൈവിടുകയായിരുന്നു. ശേഷം പ്രതീഷിനോട് നമ്മുടെ കൂടെ വരണമെന്ന് പറയുകയായിരുന്നു സുമിത്ര. ഞങ്ങൾ കേട്ടതൊന്നും സത്യമല്ലെങ്കിൽ നീ നമ്മുടെ കൂടെ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു സുമിത്ര. എന്നാൽ എനിക്ക് വരാൻ താൽപര്യമില്ലെന്ന് പ്രതീഷ് പറഞ്ഞപ്പോൾ പ്രതീഷിൻ്റെ മുഖത്ത് ഒരടിവച്ചു കൊടുക്കുകയായിരുന്നു.

എല്ലാം കണ്ട് രസിക്കുകയായിരുന്നു ദീപയും സഹോദരനും. പ്രതീഷിനെ പിടിച്ച സുമിത്രയുടെ കൈ പിടിച്ച് മാറ്റി ഉടൻ തന്നെ പ്രതീഷ് റൂമിലേക്ക് പോവുകയായിരുന്നു. അവിടെ എത്തിയപ്പോൾ നിൻ്റെ അമ്മ രിയായ സ്ത്രീയാണല്ലോ എന്ന് പറഞ്ഞപ്പോൾ, ഒന്നും പറയാനാകാതെ നിന്ന പ്രതീഷ് എൻ്റെ ജീവിതം പോലും അമ്മയുടെ ഔദാര്യമാണെന്ന് പറയുകയാണ്. എന്നാൽ സുമിത്രയും രോഹിത്തും ഇനി സഞ്ജന യോട് എന്തു പറയുമെന്ന് ഓർത്ത് നിൽക്കുകയാണ്. പ്രതീഷ് അങ്ങനെയാവില്ലെന്നും, എന്തോ ചതി പറ്റിയിട്ടുണ്ടെന്നും അത് നമ്മൾ കണ്ടെത്തണമെന്ന് സുമിത്രയോട് രോഹിത്ത് പറയുകയാണ്. അങ്ങനെ രണ്ടു പേരും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു നടക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.