നടുറോട്ടിലിട്ട് സിദ്ധുവിന്റെ കരണകുറ്റി അടിച്ചു പൊട്ടിച്ചു സമ്പത്ത്.!! സിദ്ധു അത് അർഹിക്കുന്നത് എന്ന് ആരാധകർ | Kudumbavilakku today episode latest entertainment news

Kudumbavilakku today episode latest entertainment news : മലയാള സീരിയൽ പ്രേമികൾക്ക് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായിട്ടാണ് ഇന്നത്തെ എപ്പിസോഡ് തുടങ്ങുന്നത്. ശീതളിന് സുഖമില്ലെന്ന് രോഹിത്തും സുമിത്രയും കൂടി സച്ചിൻ്റെ വീട്ടിലേക്ക് പുറപ്പെട്ടതിനുശേഷം അവിടെ എത്തിയതിനു ശേഷം ഉള്ള കാര്യങ്ങൾ ആയിരുന്നു ഇന്നലെ നടന്നത്. ശീതൾ ഭക്ഷണമൊക്കെ

കഴിച്ചതിനുശേഷം രോഹിത്തും സുമിത്രയും കൂടി ശ്രീ നിലയത്തിലേക്ക് ശീതളിനെ കൊണ്ടുപോകാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ആ കാര്യം സച്ചിനോടും വാസന്തിയോടും പറയുമ്പോൾ കേട്ടമാത്രയിൽ സച്ചിൻ്റെ അമ്മ വാസന്തി പൊട്ടിക്കരയുകയായിരുന്നു. ശീതളിനെ ഇത്രയും ദൂരെ കൊണ്ടുപോയാൽ എൻ്റെ മകൻ്റെ കുഞ്ഞു നഷ്ടപ്പെടുമെന്ന് വളരെ സങ്കടത്തിൽ വാസന്തി പറഞ്ഞു. ശേഷം സുമിത്രയും രോഹിത്തും സച്ചിനും കൂടി പുറത്തുപോയി കാര്യങ്ങൾ സംസാരിക്കുകയായിരുന്നു.

ശീതളിനെ നിങ്ങൾ ഇപ്പോൾ കൊണ്ടുപോയാൽ അമ്മ വളരെ ദുഃഖിതയായിരിക്കുമെന്നും, അതിനാൽ സുമിത്രാൻ്റി ഇവിടെ നിൽക്കുന്നത് ആലോചിച്ചു കൂടെ എന്നുകൂടി സച്ചിൻ പറഞ്ഞു. അത് കേട്ട മാത്രയിൽ രോഹിത്തും സുമിത്രയും എന്തു പറയുമെന്നറിയാതെ നിൽക്കുകയായിരുന്നു. പിന്നീട് ശീതൾ ഈ കാര്യം സച്ചിനോട് അന്വേഷിക്കുകയായിരുന്നു. ശീതളിനോട് സച്ചിൻ കാര്യങ്ങളൊക്കെ പറഞ്ഞു. ശീതളിൻ്റെ ഈ അവസ്ഥ കണ്ട് ഞാൻ എങ്ങനെ തിരിച്ചു പോകുമെന്നാണ് സുമിത്ര പറയുന്നത്. പിന്നീട് സുമിത്ര അവിടെ നിൽക്കാമെന്ന തീരുമാനം രോഹിത്തിനെ അറിയിക്കുകയായിരുന്നു.

ഈ വിവരം ഉടൻ തന്നെ വാസന്തിയോട് സുമിത്ര പറയുകയായിരുന്നു. പിന്നീട് രോഹിത്ത് തനിച്ച് പോകാനിറങ്ങുന്നു. താൻ ഇവിടെ കുറച്ച് നാൾ നിൽക്കാമെന്നെടുത്ത തീരുമാനം ശരിയാണെന്നും, അവൾ ഓക്കെയായാൽ താൻ വന്നാൽ മതിയെന്ന് പറയുകയാണ് രോഹിത്ത്. നിൻ്റെ ബിസിനസ് കാര്യമൊക്കെ ഞാൻ ശ്രദ്ധിച്ചു കൊള്ളാമെന്നും രോഹിത്ത്. പിന്നീട് വീട്ടിലെത്തിയ ശേഷം വിളിക്കാമെന്ന് പറഞ്ഞ് രോഹിത്ത് യാത്ര പറഞ്ഞ് പോവുകയായിരുന്നു. പിന്നീട് കാണുന്നത് സമ്പത്തിനെ സിദ്ധാർത്ഥ് ഫോൺ വിളിക്കുന്നത് ആയിരുന്നു. സമ്പത്തിനോട് എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും, അതിനാൽ സമ്പത്ത് ഒരിടം വരെ
വരണമെന്നും സിദ്ധാർത്ഥ് പറയുന്നു. സുഹൃത്തിൻ്റെ

കൂടെ സിദ്ധാർത്ഥ് സമ്പത്തിനെ കാണാൻ എത്തുന്നു. ശേഷം സമ്പത്തിനോട് നിങ്ങൾ ശ്രീനിലയത്തിൽ വന്നപ്പോൾ എനിക്ക് മനസ്സിലായി നിങ്ങൾക്ക് കുഞ്ഞിനുവേണ്ടി വേദിയുമായി യോജിക്കാൻ താൽപര്യമുണ്ടെന്നും, അതിനാൽ നിങ്ങൾ വേദികയെ സ്വീകരിക്കുന്നത് വളരെ ഉപകാരം ആയിരിക്കുമെന്നുള്ള കാര്യങ്ങൾ സമ്പത്തിനോട് പറയുന്നു. ഈ കാര്യം നിങ്ങൾക്കും ചെയ്യാമെന്ന് സമ്പത്തും പറയുന്നു. നിങ്ങൾ എനിക്ക് വേണ്ടി സുമിത്രയോടും വേദികയോടും എനിക്കെതിരെ കോടതിയിൽ പറയരുതെന്ന് പറയണമെന്ന് സിദ്ധാർത്ഥ് പറഞ്ഞ് തീർക്കും മുൻപ് സിദ്ധാർത്ഥിൻ്റെ ചെകിടത്തിട്ട് അത് സമ്പത്ത് ഒരു അടി വെച്ചു കൊടുക്കുന്നു. അപ്രതീക്ഷിതമായി അടി കിട്ടിയപ്പോൾ, സിദ്ധാർ തിരിച്ചടിക്കാൻ ശ്രമിക്കുമ്പോൾ സമ്പത്ത് കൈപിടിച്ചുവച്ചു.