സരസ്വതിയമ്മയുടെ വായടപ്പിച്ച് സുമിത്ര.!! വേദിക മകനെ കാണാതിരിക്കാൻ സരസ്വതിയമ്മ ആ ചതി ചെയ്യുന്നു |Kudumbavilakku today episode latest entertainment news
Kudumbavilakku today episode latest entertainment news :കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. വളരെ രസകരമായ രംഗങ്ങളാണ് ഇപ്പോൾ സീരിയലിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ സിദ്ധാർത്ഥ് ജാമ്യം നിൽക്കാൻ ആളില്ലാതെ ബുദ്ധിമുട്ടുന്നതായിരുന്നു. വേദിക ജാമ്യത്തിൽ നിന്ന് പിന്മാറുമോ എന്ന
സംശയമുള്ളതിനാൽ വീണ്ടും വേദികയെ ശ്രീനിലയത്തിൽ വന്ന് കാണുകയാണ്. സരസ്വതിയമ്മ അന്വേഷിച്ചപ്പോൾ വേദികയെ കാണാൻ വന്നതാണെന്ന് പറയുന്നു. ഇത് കേട്ട് വന്ന സഞ്ജന പോയി വേദികയെ വിളിച്ചു കൊണ്ട് വരുന്നു. വേദിക വന്ന ശേഷം തൻ്റെ ആവശ്യം സിദ്ധു അറിയിക്കുകയായിരുന്നു. ജാമ്യ കാലാവധി തീരുന്നതിനാൽ വക്കീലിനെ പോയി കാണണമെന്ന് സിദ്ധു പറഞ്ഞപ്പോൾ, ഞാൻ പോവില്ലെന്നും, എന്നെ വീട്ടിൽ നിന്ന് പുറത്താക്കിയ നിങ്ങളോട്
ഞാൻ കരുണ കാണിക്കില്ലെന്ന് പറഞ്ഞ് വേദിക പോവുകയായിരുന്നു. സരസ്വതി വേദികയുടെ പിറകെ പോയി വഴക്കിടാൻ തുടങ്ങി. അതൊക്കെ കേട്ട് കൊണ്ടാണ് സുമിത്ര വരുന്നത്. പിന്നീട് ആ ദേഷ്യം സരസ്വതിയമ്മ സുമിത്രയോട് തീർക്കുകയാണ്. പിന്നെ നേരെ റൂമിൽ പോയി ശിവദാസമേനോനോടായി പിണക്കം പറച്ചിൽ. എന്നെ ഇപ്പോൾ രണ്ടു പേരും കൂടി ബുദ്ധിമുട്ടിക്കുകയാണ് എന്ന് പറയുകയായിരുന്നു. പക്ഷേ നീ ചെയ്തത് നീ അനുഭവിച്ചോ എന്ന് പറയുകയായിരുന്നു അദ്ദേഹം.
സുമിത്രയും വേദികയും ഓഫീസിൽ പോയിരുന്നു. ശേഷം സുമിത്രയുടെ ക്യാബിനിൽ പോയി എനിക്ക് എൻ്റെ മോനെ കാണാൻ നാളെ പോകേണ്ടതിനാൽ ലീവ് വേണമെന്ന് പറയുകയാണ് വേദിക. സമ്പത്തിൻ്റെ വീട്ടിൽ പോയി നീരവിനെ കാണാൻ പോകണമെന്ന് ശിവദാസമേനോനോടും അനുവാദം വാങ്ങുകയാണ് വേദിക. ആ സമയം വേദികയെ ശ്രീനിലയത്ത് നിന്ന് പുറത്താക്കാൻ കാത്തു നിൽക്കുന്ന സരസ്വതിയമ്മ സമ്പത്തിൻ്റെ വീട്ടിൽ നീരവിൻ്റെ അമ്മയായി അവിടെ താമസിക്കുക. ഇത് കേട്ട് സുമിത്ര സരസ്വതിയ്ക്ക് തക്ക മറുപടി നൽകുന്നു. എല്ലാവരും ചേർന്ന് സരസ്വതിയെ ഇട്ട് വട്ടം കറക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു.