വേദികയെ കോരിയെടുത്ത് ഹോസ്പിറ്റലിലേക്ക് സമ്പത്ത്.!! പോകാൻ നേരം സമ്പത്ത് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് വേദിക | Kudumbavilakku today episode latest entertainment news

Kudumbavilakku today episode latest entertainment news : കുടുംബവിളക്കിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മുൻ റേറ്റിങ്ങിൽ ആണ് നിൽക്കുന്നത്. വേദികയുടെ അസുഖവുമായി ബന്ധപ്പെട്ട് നല്ല രീതിയിലാണ് കുടുംബവിളക്ക് മുന്നോട്ട് പോകുന്നത്. കഴിഞ്ഞാഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ ശ്രീനിലയം വീട്ടിലെ ഓണാഘോഷത്തിന് നീരവും സമ്പത്തും വന്നതായിരുന്നു. എല്ലാവരും ചേർന്ന് ഓണസദ്യ കഴിക്കുകയും ഓണം

ആഘോഷിക്കുകയും ചെയ്തു. ഓണാഘോഷമൊക്കെ കഴിഞ്ഞ് നീരവിനെ കൂട്ടി സമ്പത്ത് തിരികെ പോകാൻ ഇരിക്കുമ്പോഴാണ് നീരവ് പോകുന്നതോർത്ത് വളരെ വിഷമത്തിൽ നിൽക്കുകയാണ് വേദിക. മകൻ ഇവിടെ നിൽക്കണമെന്ന ആഗ്രഹമാണ് വേദികയ്ക്ക് ഉള്ളത്. ഈ വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും നോക്കി നിൽക്കുകയാണ് സിദ്ധാർത്ഥ്. എന്നാൽ സമ്പത്ത് വന്നതുകണ്ട് തൻ്റെതലയിൽ നിന്നും വേദിക ഊരി പോകുമെന്ന് സിദ്ധാർത്ഥ സംശയിക്കുന്നു.

ഓണാഘോഷം കഴിഞ്ഞ് നീരവ് വേദികയ്ക്ക് ഉമ്മയൊക്കെ നൽകി പോകാനൊരുങ്ങുമ്പോഴാണ് വേദിക തല കറങ്ങി വീഴുന്നത്. സമ്പത്തിൻ്റെ അടുത്തേക്ക് വീണ വേദികയെ താങ്ങിപ്പിടിക്കുകയായിരുന്നു സമ്പത്ത്.ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറയുമ്പോൾ കുറച്ച് കഴിഞ്ഞ് പോകാമെന്ന് പറയുകയാണ് സുമിത്ര. വേദികയുടെ അവസ്ഥകണ്ട് നീരവ് പൊട്ടിക്കരയുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ വേദികയെയും കൂട്ടി രോഹിത്തും സമ്പത്തും സുമിത്രയും

ആശുപത്രിയിൽ എത്തുകയും വേദികയ്ക്ക് ട്രിപ്പ് ഇടുകയും ആയിരുന്നു. അധികം ടെൻഷൻ വേദികയ്ക്ക് കൊടുക്കരുതെന്ന് പറയുകയാണ് ഡോക്ടർ. പിന്നീട് വേദികയെയും കൂട്ടി ശ്രീനിലയത്തിലേക്ക് തിരിച്ചു വരികയാണ്. അമ്മയുടെ അവസ്ഥ കണ്ട് നീരവ് പൊട്ടിക്കരയുകയായിരുന്നു. ഡോക്ടർ പറഞ്ഞത് കേട്ടും, ഇതൊക്കെ കാണുകയും ചെയ്തപ്പോൾ നീരവിനെ ഇവിടെ നിർത്താമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു സമ്പത്ത്. അത് വേണ്ടെന്നും, ചിലപ്പോഴൊക്കെ മകനെ വേദികയെ കാണിച്ചാൽ മതിയെന്നും പറയുകയാണ് സുമിത്ര. അങ്ങനെയിരിക്കെയാണ് സുമിത്രയ്ക്ക് സച്ചിൻ്റെ കോൾ വരുന്നത്. ഉടൻ തന്നെ ഫോണെടുത്തപ്പോൾ, അമ്മ നാളെ ഒന്നിങ്ങ് വരണമെന്നും, ശീതളിന് ചില പ്രശ്നങ്ങളുണ്ടെന്നും പറയുകയാണ് സച്ചിൻ. അങ്ങനെ വ്യത്യസ്തവും രസകരവുമായ എപ്പിസോഡുകളാണ് ഇനി വരാൻ പോകുന്നത്.