വേദികക്ക് കാൻസർ ഉണ്ടോ എന്നറിയാൻ സിദ്ധു ചെയ്യുന്നത് കണ്ടോ ? തളർന്ന് കിടക്കുന്ന വേദികയ്ക്ക് മുന്നിൽ അനന്യയുടെ പ്രവർത്തി താങ്ങാൻ ആകാതെ വേദിക | Kudumbavilakku today episode latest entertainment news

Kudumbavilakku today episode latest entertainment news : കുടുംബ വിളക്കിൽ വേദികയുടെ അസുഖത്തിനുള്ള ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. കീമോ കഴിഞ്ഞ് വളരെ അവശയായ വേദികയ്ക്ക് നീരവിനെ എനിക്ക് കാണണമെന്ന ആഗ്രഹം പറഞ്ഞത് രോഹിത്തുമായി സുമിത്ര സംസാരിച്ചു. അത് നമുക്കു് എങ്ങനെയെങ്കിലും സാധിച്ചു കൊടുക്കാമെന്ന് പറയുകയാണ് രോഹിത്ത്.

അതിനിടയിൽ സുമിത്ര വേദികയോട് സംസാരിച്ച കാര്യങ്ങൾ കേട്ട സരസ്വതിയമ്മ രാവിലെത്തന്നെ മകൻ്റെ വീട്ടിലേക്ക് പോവുകയാണ്. സിദ്ധുവിനെ വിവരം അറിയിക്കാതിരിക്കാൻ സരസ്വതിയമ്മയ്ക്ക് സാധിക്കുന്നില്ല. വേദികയ്ക്ക് ശരിക്കും അസുഖം ഉണ്ടോയെന്നും, സുമിത്ര അന്ന് പറഞ്ഞത് വേദികയുടെ അസുഖം സീരിയസാണെന്നായിരുന്നു.എന്നാൽ ഇന്നലെ അവൾ വേദികയോട് പറയുന്നത് ഞാൻ കേട്ടത് അവളുടെ അസുഖം ബേധമാകുമെന്ന് ഡോക്ടർ പറഞ്ഞുവെന്നാണ്.

അതിനാൽ എനിക്ക് സംശയം തോന്നുന്നു. അവൾക്ക് ശരിക്കും കാൻസർ തന്നെയാണോ എന്ന്. സിദ്ധു നീ എങ്ങനെയെങ്കിലും അത് കണ്ടെത്തണം എന്നു പറഞ്ഞ് സരസ്വതിയമ്മ മടങ്ങി വന്നു. ശ്രീനിലയത്തിൽ വേദിക ഉണർന്നപ്പോൾ സുമിത്ര വന്ന് വേദികയ്ക്ക് മരുന്നൊക്കെ നൽകി. വേദികയോട് നിൻ്റെ അവസ്ഥ എങ്ങനെയുണ്ടെന്ന് അന്വേഷിക്കുന്നുമുണ്ട്. വേദിക കരയുകയായിരുന്നു. എന്തിനാണ് നീ ഇങ്ങനെ കരയുന്നതെന്ന് സുമിത്ര പറഞ്ഞപ്പോൾ, നീരവിനെ കാണണമെന്ന ആഗ്രഹമാണ് വേദിക പായുന്നത്. നീരവിനെ ഞാൻ എങ്ങനെയെങ്കിലും കൊണ്ടു വരാം എന്നാണ്

സുമിത്ര വേദിയോട് പറയുന്നത്. വേദികയെ സമാധാനിപ്പിച്ച ശേഷം സുമിത്ര മുറിയിൽ നിന്നിറങ്ങി. അപ്പോൾ വേദികയുടെ വിവരം അറിയാൻ അനന്യ വേദികയുടെ മുറിയിലേക്ക് വന്നു. അപ്പോൾ വേദിക കരയുന്നതാണ് അനന്യ കാണുന്നത്. എന്തിനാണ് ആൻറി ഇങ്ങനെ കരയുന്നതെന്ന് അനന്യ ചോദിച്ചു.നീരവിനെ കാണാനുള്ള ആഗ്രഹം പറയുകയും, സുമിത്ര എങ്ങനെയെങ്കിലും മകനെ കൂട്ടി വരാം എന്ന് പറഞ്ഞതായും വേദിക അനന്യയോട് പറഞ്ഞു. അപ്പോൾ അനന്യ പറഞ്ഞു, സുമിത്രാൻ്റി പറഞ്ഞതല്ലേ, തീർച്ചയായും സാധിച്ചു തരും. ആൻ്റി സമാധാനമായിരിക്കു എന്ന് പറഞ്ഞ് കണ്ണുനീരൊക്കെ തുടച്ച് വേദികയെ സമാധാനിപ്പിച്ച് അനന്യ പോവുമ്പോൾ വേദിക നീറി നീറി കരയുകയാണ്. കാരണം ഞാൻ ദ്രോഹിച്ചവരൊക്കെ എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതോർത്ത് പൊട്ടിക്കരയുന്ന വേദികയിലൂടെയാണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്.