ആ കടുത്ത വേദനയിലും സുമിത്രയെ കുറിച്ച് വേദിക ഡോക്ടറോട് പറയുന്നവാക്ക്.!! സിദ്ദുവിന് എട്ടിന്റെ പണി | Kudumbavilakku today episode latest entertainment news

Kudumbavilakku today episode latest entertainment news : ഏഷ്യാനെറ്റ് പ്രേക്ഷകർ മൂന്നു വർഷത്തോളം വളരെ ഇഷ്ടത്തോടെ കണ്ട സീരിയലായ കുടുംബവിളക്കിൽ നടന്നുകൊണ്ടിരിക്കുന്നത് വളരെ രസകരമായ കാര്യങ്ങളാണ്. ഇന്ന് വേദിയുടെ ഫസ്റ്റ് കീമോ നടക്കുന്ന ദിവസമാണ്. അതിനാൽ വസുമതിയമ്മ അമ്പലത്തിൽ മൃത്യുഞ്ജ ഹോമം ചെയ്യാൻ പോയപ്പോൾ,

പൂജാരി മറ്റൊരാൾ കൂടി ഇതേ പൂജ വേദികയുടെ പേരിൽ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് സമ്പത്ത് മകനെ കൂട്ടി അമ്പലത്തിൽ നിന്ന് മടങ്ങി വരുന്നത് കണ്ടത്. നീരവിൻ്റെ അമ്മയ്ക്കു വേണ്ടി പൂജചെയ്യാൻ വന്നതാണെന്ന് പറയുകയാണ് സമ്പത്ത്. ആശുപത്രിയിൽ വേദികയുടെ കീമോ നടക്കുമ്പോൾ വേദികയോട് പല വീട്ടുവിശേഷങ്ങളും ഡോക്ടർ ചോദിക്കുന്നുണ്ട്. സുമിത്രയും രോഹിത്തും പുറത്ത് കാത്ത് നിൽക്കുകയാണ്. അപ്പോഴാണ് വസുമതിയമ്മ വിളിച്ച് സുമിത്രയോട്

വേദികയുടെ വിവരങ്ങൾ അന്വേഷിക്കുന്നു. കീമോ കഴിഞ്ഞാൽ വേദികയെ ഇവിടെ കൊണ്ടു വരുമോ എന്ന് അമ്മ ചോദിക്കുമ്പോൾ, ഈ അവസ്ഥയിൽ ശ്രീനിലയത്ത് നിൽക്കുന്നതാണ് നല്ലതെന്നും, ഞാൻ അസുഖമൊക്കെ മാറ്റി ഞാൻ അമ്മയുടെ വേദികയെ നല്ലൊരു മകളായി തിരിച്ചു തരുമെന്ന് പറയുകയാണ് സുമിത്ര. അതിനിടയിൽ കേസിൽ തനിക്ക് വിജയമില്ലെന്ന് കരുതി വീണ്ടും വാസുദേവൻ വക്കീലിനെ കാണാൻ പോവുകയാണ്. വക്കീലിനോട് എൻ്റെ പണം വാങ്ങി എന്നെ

ചതിക്കാൻ നിങ്ങൾകൂടി കൂട്ടുനിന്നിട്ടുണ്ടെന്നും, അതിനാൽ എൻ്റെ കേസ് നിങ്ങൾ വാദിക്കേണ്ടതില്ലെന്ന് പറഞ്ഞ് സിദ്ധാർത്ഥ് ദേഷ്യപ്പെടുന്നു. നിങ്ങളെക്കാൾ നല്ലൊരു വക്കീലിനെ ഞാൻ എൻ്റെ കേസ് വാദിക്കാൻ കണ്ടെത്തുമെന്നും, ഇനി കോടതിയിൽ വച്ച് കാണാമെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് ഇറങ്ങുകയാണ് സിദ്ധാർത്ഥ്. സിദ്ധു സുഹൃത്തായ ജികെയോട് തനിക്ക് കേസ് വാദിക്കാൻ നല്ലൊരു കുടുംബ വക്കീലിനെ കണ്ടെത്തണമെന്ന് പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു.