സിദ്ധുവിന്റെ അടിവേര് മാന്തി സുമിത്ര.!! സുമിത്രയ്ക്കെതിരെ ഗൂഢാലോചനയുമായി സിദ്ധാർത്ഥും സരസ്വതിയമ്മയും Kudumbavilakku today episode latest entertainment news
Kudumbavilakku today episode latest entertainment news : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബവിളക്കിൽ വളരെ ആകർഷമായ രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. തനിക്ക് മാത്രമാണ് വിജയമെന്ന് കരുതിയ സിദ്ധാർത്ഥിന് കോടതിയിൽ നടന്ന കാര്യം വലിയ ടെൻഷനാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡൈവോഴ്സ് കേസിൽ സുമിത്ര സാക്ഷി പറഞ്ഞതോടെ ആകെ ടെൻഷനടിച്ച്
നിൽക്കുകയാണ് സിദ്ധാർത്ഥ്. അതൊക്കെ രോഹിത്തുമായി സംസാരിക്കുകയാണ് സുമിത്ര. പക്ഷേ ഒരിക്കലും ഈ ഡൈവോഴ്സ് നടക്കരുതെന്നും നടന്നു കഴിഞ്ഞാൽ സിദ്ധാർത്ഥ് വീണ്ടും വിവാഹം കഴിക്കുമെന്നും, അങ്ങനെ ഒരു കാര്യം ഇനി നടക്കാൻ പാടില്ലെന്ന് പറയുകയാണ് സുമിത്ര. ഇനി വേറൊരു പെണ്ണ് അയാളുടെ കെണിയിൽ വീഴരുതെന്ന് പറയുകയാണ് സുമിത്ര. ഇവർ സംസാരിക്കുന്നതിനിടയിലാണ് വേദിക സുമിത്രയുടെ അടുത്തേക്ക് വരുന്നത്.
അപ്പോൾ രോഹിത്ത് നിങ്ങൾ സംസാരിക്കു എന്ന് പറഞ്ഞ് പുറത്തേയ്ക്ക് പോയി. സിദ്ധുവിന് ഒരു മാറ്റവും ഉണ്ടാവില്ലെന്നും, നീയും രോഹിത്തും ജീവിക്കുന്ന ഒരു ജീവിതം ആഗ്രഹിച്ചാണ് ഞാൻ സിദ്ധുവിനെ കല്യാണം കഴിച്ചതെന്നും പറയുകയാണ് വേദിക. അപ്പോഴാണ് ശ്രീനിലയത്തിലേക്ക് സിദ്ധാർത്ഥ് വരുന്നത്. സരസ്വതിയമ്മയുമായി സംസാരിക്കുകയാണ് സിദ്ധാർത്ഥ്. അവർ രണ്ടു പേരും തമ്മിൽ ഒന്നായതോടെ നിനക്കെതിരെ വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും, അതിനാൽ അവർ രണ്ടു പേരെയും തെറ്റിക്കണമെന്നും പറയുകയാണ് സരസ്വതിയമ്മ.
അവർ സംസാരിക്കുന്നതിനിടയിൽ അരികിലേയ്ക്ക് സുമിത്ര കയറി വരികയാണ്. സുമിത്ര വന്നപ്പോൾ സിദ്ധാർത്ഥ് പോവുകയും ചെയ്തു. പിന്നീട് സരസ്വതിയമ്മ സുമിത്രയോട് കയർക്കുകയാണ്. എൻ്റെ മകന് വേണ്ടി കോടതിയിൽ മൊഴി പറഞ്ഞത് മുതൽ സുമിത്രയോട് വളരെയധികം ദേഷ്യമാണ് സരസ്വതിയമ്മയ്ക്ക്. സിദ്ധാർത്ഥ് വീട്ടിൽ എത്തി വളരെ ടെൻഷനടിച്ച് ഇരിക്കുകയാണ്. പ്രതീക്ഷയോടെ കാത്തിരുന്ന വിധി മാറി വന്നതിൻ്റെ ടെൻഷനിൽ ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിച്ചിരിക്കുകയാണ്.