വേദികക്ക് ആ സർപ്രൈസുമായി സമ്പത്തിന്റെ വരവ്.!! കാലം കാത്തുവച്ച കഥാമുഹൂർത്തങ്ങളുമായി കുടുംബവിളക്ക് | Kudumbavilakku today episode latest entertainment news

Kudumbavilakku today episode latest entertainment news : കുടുംബവിളക്കിൽ കഴിഞ്ഞ ആഴ്ച നടന്നത് വളരെ രസകരവും ആകാംക്ഷ പരമായ രംഗങ്ങളുമായിരുന്നു.എന്നാൽ ഈ വരുന്ന ആഴ്ചയിൽ എന്ത് സംഭവിക്കും എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ലാസ് എപ്പിസോഡിൽ സിദ്ധാർത്ഥിൻ്റെ കേസ് വിധി മാറ്റി വച്ചപ്പോൾ ആകെ ടെൻഷനും, ദേഷ്യവും കൊണ്ടാണ്

കോടതിയിൽ നിന്ന് സിദ്ധു ഇറങ്ങുന്നത്. എന്നാൽ ഇനി വരുന്ന ദിവസങ്ങളിൽ കാണുന്നത് രസകരവും ദു:ഖ പരവുമായ രംഗങ്ങളാണ്. കോടതിയിൽ പോയി മടങ്ങി വന്ന സുമിത്രയോട് സരസ്വതിയമ്മ മകനെതിരെ സാക്ഷി പറഞ്ഞതിന് വഴക്കിടുമ്പോൾ, സുമിത്ര തക്ക മറുപടി തന്നെ നൽകുന്നുണ്ട്. കോടതിയിൽ നടന്ന വിവരങ്ങൾ സരസ്വതിയമ്മ മകളെ വിളിച്ച് അറിയിക്കുന്നുണ്ട്. സുമിത്ര ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും, എന്തിനാണ് ചേട്ടനെ അവരിത്ര

ദ്രോഹിക്കുന്നതെന്നും ശരണ്യ അമ്മയോട് പറയുന്നുണ്ട്. പിന്നീട് വേദികയെ ഡോക്ടറെ കാണിക്കാൻ പോവുകയാണ് സുമിത്രയും രോഹിത്തും. ഡോക്ടർ കീമോ തുടങ്ങേണ്ട സമയമായെന്ന് പറയുകയാണ്. വീട്ടിൽ എത്തി എല്ലാവരോടും നാളെ തന്നെ വേദികയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണമെന്ന വിവരം അച്ഛനോട് പറയുകയാണ്. പിറ്റേ ദിവസം സുമിത്രയും രോഹിത്തും വേദികയെ കൂട്ടി ഹോസ്പിറ്റലിൽ പോവാനൊരുങ്ങി. എല്ലാവരും വേദികയോട് അസുഖം ബേധമായി വരാൻ ആശംസിച്ച് അയച്ചു. ആശുപത്രിയിലെത്തി കീമോചെയ്യുന്ന സമയത്ത് വേദികയ്ക്ക് വേണ്ട എല്ലാ

സഹായങ്ങളും സുമിത്ര ചെയ്തു. ഇതൊക്കെ കണ്ട് വേദികയ്ക്ക് വലിയ വിഷമം തോന്നുന്നുണ്ട്. പിന്നീട് കീമോ കഴിഞ്ഞ് വേദിക ശ്രീനിലയത്തിലേക്ക് തിരിച്ചെത്തി. വളരെ ക്ഷീണിതയായ വേദികയ്ക്ക് നീരവിനെ കാണണമെന്ന ആഗ്രഹം സുമിത്രയോട് പറയുന്നു. പിന്നീട് സുമിത്ര അവരോട് അനുവാദം വാങ്ങി നീരവിനെ കൂട്ടി വരുന്നു. മകൻ ശ്രീനിലയത്തിലുള്ള ദിവസം സമ്പത്ത് നാട്ടിലേക്ക് വരുന്നു. വേദികയുടെ അവസ്ഥ കണ്ട് സമ്പത്തിനും വിഷമം തോന്നുന്നു. കുറച്ച് കാലം മകൻ വേദികയുടെ അടുത്ത് നിൽക്കട്ടെ എന്ന് പറഞ്ഞ് സമ്പത്ത് പോവുകയാണ്. എന്നാൽ ഇതൊക്കെ അറിഞ്ഞ് സിദ്ധുവിനും സരസ്വതിയ്ക്കും ഭ്രാന്ത് പിടിക്കുകയാണ്. അങ്ങനെ ഒരു നല്ല എപ്പിസോഡുകളാണ് വരുന്ന ആഴ്ചയിൽ നടക്കാൻ പോകുന്നത്.