കോടതിയുടെ തീരുമാനം കേട്ട് തളർന്നു വീണു സിദ്ധാർഥ്.!! സിദ്ധുവിനെ മലർത്തിയടിച്ച് സുമിത്ര എത്തി; ആ സത്യം വെളിപ്പെടുത്തി വക്കീൽ | Kudumbavilakku today episode latest entertainment news

Kudumbavilakku today episode latest entertainment news : കുടുംബവിളക്ക് സീരിയൽ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ മനോഹരമായി കൊണ്ടിരിക്കുകയാണ്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ രോഗിയായ വേദികയുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയായിരുന്നു സുമിത്ര. മകനെ വീട്ടിൽ കൂട്ടി വന്നതിൻ്റെ വലിയ സന്തോഷത്തിലായിരുന്നു വേദിക.

പിറ്റേ ദിവസം രാവിലെ ആയപ്പോൾ നീരവിനെ തിരികെ സമ്പത്തിൻ്റെ വീട്ടിൽ എത്തിക്കണം. നീരവിന് പോകാനും താൽപര്യമില്ല, വേദികയ്ക്ക് പറഞ്ഞയക്കാനും ഇഷ്ടമില്ല. മകനെ കെട്ടിപ്പിടിച്ച് പലതവണ മുത്തം നൽകിയാണ് വേദിക നീരവിനെ യാത്രയാക്കിയത്. പക്ഷേ, പലതും പറഞ്ഞ് നീരവിനെ മടക്കി സമ്പത്തിൻ്റെ വീട്ടിലേക്ക് കൊണ്ടുവിടാൻ സുമിത്രയും രോഹിത്തും പുറപ്പെട്ടു. സമ്പത്തിൻ്റെ വീട്ടിൽ കൊണ്ടുവിട്ട് സുമിത്രയും രോഹിത്തും അടുത്ത ലീവിന് വരാമെന്ന്

പറഞ്ഞ് ഓഫീസിലേക്ക് പോവുകയായിരുന്നു. എന്നാൽ ഇന്നായിരുന്നു വേദികയുടെയും സിദ്ധുവിൻ്റെയും ഡൈവോഴ്സിൻ്റെ വിധി വരുന്ന ദിവസം. സിദ്ധു പോകാനൊരുങ്ങുമ്പോൾ സരസ്വതി സിദ്ധുവിൻ്റെ വീട്ടിൽ വന്ന് നീരവിനെ സുമിത്ര കൂട്ടി വന്ന കാര്യങ്ങളൊക്കെ പറയുന്നു. എങ്ങനെയെങ്കിലും അതൊന്ന് അവസാനിപ്പിക്കണമെന്ന് മകനോട് പറയുകയാണ്. എന്നാൽ സിദ്ധു പറഞ്ഞു. ഇന്ന് വിധി വരുന്ന ദിവസമാണെന്നും, ഇന്നത്തോടെ എല്ലാത്തിനും ഒരു പരിഹാരമാകുമെന്നും. ഇത് കേട്ട് സരസ്വതിയമ്മ വിധി നിനക്ക് എതിരാണെങ്കിൽ എന്തു ചെയ്യുമെന്ന് പറഞ്ഞപ്പോൾ,

നല്ല കാര്യത്തിന് പോകുമ്പോൾ ഇത്തരം കാര്യങ്ങൾ പറയരുതെന്ന് സരസ്വതിയമ്മയോട് ദേഷ്യത്തിൽ പറയുകയാണ് സിദ്ധു. പിന്നീട് സിദ്ധു നേരെ കോടതിയിലേക്ക് പോകുന്നു. സുമിത്രയും വേദികയും കോടതിയിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് ഇന്ന് വിധി വരുന്ന ദിവസമാണെന്നും, വിധി നിങ്ങൾക്ക് എതിരാണെങ്കിൽ നിങ്ങൾ വേദികയെ നിങ്ങളുടെ വീട്ടിൽ കൂട്ടിപ്പോവണമെന്ന് പറയുകയാണ് സുമിത്ര. പിന്നീട് കോടതിയിൽ അകത്ത് കയറി സുമിത്ര അന്ന് വേദിക പറഞ്ഞതൊക്കെ ഓർത്തു പോയി. വേദികയും, സുമിത്രയും, സിദ്ധാർത്ഥും വക്കീലിനോട് സംസാരിക്കുന്നതോടെ പ്രൊമോ അവസാനിക്കുന്നു.