സിദ്ധുവിന് നല്ല ഇടിവെട്ട് പണികൊടുത്ത് സുമിത്ര.!! നാണമില്ലലോ എന്ന് ആരാധകർ; സുമിത്രക്ക് കയ്യടിച്ച് പ്രേക്ഷകർ | Kudumbavilakku today episode latest entertainment news
Kudumbavilakku today episode latest entertainment news : ഏഷ്യാനെറ്റ് മിനിസ്ക്രീൻ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച കുടുംബ വിളക്കിൽ നടക്കുന്നത് വ്യത്യസ്തമായ രംഗങ്ങളാണ്. സീരിയലിൽ നെഗറ്റീവ് റോൾ കൈകാര്യം ചെയ്യുന്ന വേദികയുടെ അസുഖവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. സുമിത്ര ശ്രീനിലയത്ത് താമസിപ്പിച്ചതിൻ്റെ ദേഷ്യത്തിലാണ്
സിദ്ധാർത്ഥ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥ് ശ്രീനിലയത്തിൽ വന്ന് അച്ഛനോട് ഇവിടെ വേദികയെ താമസിപ്പിച്ചതിൻ്റെ ഉദ്ദേശ്യം അന്വേഷിക്കുകയാണ്. വേദികയെ പിടിച്ച് ഇപ്പോൾ ഈ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞ് സിദ്ധാർത്ഥ് പുറത്താക്കാൻ ശ്രമിമ്പോഴാണ് സുമിത്ര അകത്ത് നിന്ന് കേട്ട് കൊണ്ട് വരുന്നത്. അവളെ വിടാനും, നീ ഇവിടെ നിന്നും എവിടെയും പോവുന്നില്ലെന്നും സുമിത്ര വേദികയോട് പറയുന്നു. നിൻ്റെ ജീവിതം തകർത്തതും,
നിന്നെ വഴിയാതാരമാക്കാനും കാരണം ഈ വേദികയാണെന്ന് പറഞ്ഞ സിദ്ധാർത്ഥിനോട്, പൂർത്തിയാക്കാൻ സമ്മതിക്കാതെ ഇതിനൊക്കെ ഉത്തരവാദി നിങ്ങളാണെന്ന് സുമിത്ര ശക്തമായി പ്രതികരിക്കുകയാണ് ഉണ്ടായത്. എന്നെ ഒഴിവാക്കിയ പോലെ ഇവളെ ഒഴിവാക്കാൻ ഞാൻ സമ്മതിക്കില്ലെന്നും സിദ്ധാർത്ഥിനോട് സുമിത്ര പറഞ്ഞു. മകൻ പോയപ്പോൾ സരസ്വതിയമ്മ ഓടി വന്ന് വേദികയെ വഴക്കു പറയുകയാണ്. നീ കാരണം ഈ വീട്ടിൽ കലഹം മാറുന്നില്ലെന്നും, നീ ഇവിടെ നിന്നും
പോവണമെന്നും പറയുന്നു. ഇത് കേട്ട് വന്ന സുമിത്ര സരസ്വതിയോട് കയർക്കുകയാണ്. പിന്നീട് വേദികയോട് ഒരുങ്ങാനും, പുറത്ത് പോവേണമെന്നും പറയുന്നു. പിന്നീട് കാണുന്നത് ആകെ ഭ്രാന്ത് പിടിച്ച സിദ്ധാർത്ഥ് നേരെ പോകുന്നത് വേദികയുടെ വീട്ടിലേക്കാണ്. വസുമതി അമ്മയോട് മകളെ ഇവിടെ കൂട്ടിക്കൊണ്ടുവരണമെന്ന് പറയുകയാണ്. സിദ്ധുവിനോട് ദേഷ്യമായിരുന്നു വസുമതിയമ്മയ്ക്ക്. പല കാര്യങ്ങൾ പറഞ്ഞ് വസുമതിയമ്മ സിദ്ധുവിനോട് വഴക്കിടുന്നതോടെയാണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്.