കണ്ണുകളെ വിശ്വസിക്കാൻ ആകാതെ സുമിത്ര.!! ദീപയെ വലിച്ചുകീറി രോഹിതിന്റെ കിടിലൻ പ്രകടനം; ആ ഇടിവെട്ട് കാഴ്ച കണ്ട് നടുങ്ങി സുമിത്ര | Kudumbavilakku today episode latest entertainment news

Kudumbavilakku today episode latest entertainment news : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്തമായ രംഗങ്ങളിലൂടെയാണ് കടന്നു പോകുനത്. കഴിഞ്ഞ ആഴ്ചയുടെ അവസാന വാരത്തിൽ പ്രതീഷ് ചെന്നൈയിൽ പോയപ്പോൾ അവിടെ ദീപയുടെ ചതിയിൽപ്പെട്ട കാര്യങ്ങളായിരുന്നു. ചെന്നൈയിൽ താമസിക്കുന്ന സഞ്ജനയുടെ അച്ഛനും അമ്മയും

ഇത് മാസികയിൽ കണ്ടറിഞ്ഞ്‌ ശ്രീനിലയത്തിൽ വരികയാണ്. എന്നാൽ ശിവദാസമേനോൻ രോഹിത്തിനോടും സുമിത്രയോടും ചെന്നൈ വരെ പോകാൻ പറയുകയായിരുന്നു. പ്രതീഷിൻ്റെ അവസ്ഥ എങ്ങനെയാണെന്ന് അറിയാത്തതിനാൽ സഞ്ജനയെ കൂട്ടാതെയാണ് പോകുന്നത്. അങ്ങനെ സുമിത്രയും രോഹിത്തും സഞ്ജനയും ചെന്നൈയിൽ എത്തുന്നു. എന്നാൽ സഞ്ജനയെ റൂമിലാക്കി ദീപയുടെ ഫ്ലാറ്റ് കണ്ടു പിടിച്ചെത്തിയപ്പോൾ ദീപയുടെ ചേട്ടൻ നിഥിനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്

പ്രതീഷിനെ ചേർത്ത് പിടിച്ച് ദീപ വരുന്നത്. അമ്മയെ കണ്ടതും പ്രതീഷ് ഞെട്ടുകയായിരുന്നു. പ്രതീഷിനെ ആ അവസ്ഥയിൽ കണ്ട സുമിത്ര പ്രതീഷിൻ്റെ മുഖത്ത് ഇട്ട് ഒരടിവച്ചു കൊടുക്കുകയായിരുന്നു. നീ നിൻ്റെ കുടുംബത്തെ മറന്ന് നിൻ്റെ അച്ഛൻ്റെ പാതയിൽ പോവുകയാണോ എന്നും, സഞ്ജനയെയും കുഞ്ഞിനെയും പോലും ഓർക്കാതെ എന്നു പറഞ്ഞ് സുമിത്ര ദേഷ്യപ്പെടുകയായിരുന്നു. ഇപ്പോൾ അമ്മയോട് എനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ് പ്രതീഷ് പോവുകയാണ്. എന്നാൽ ഇതിൻ്റെ പിറകിൽ എന്തോ ചതിയുണ്ടെന്ന് മനസിലാക്കിയ രോഹിത്ത് ഫോട്ടെ എടുത്ത ആളെ കണ്ടു പിടിക്കുന്നു. അയാൾ വഴി സത്യങ്ങൾ മനസിലാക്കിയ സുമിത്രയും രോഹിത്തും ഈ വിവരം

പോലീസിനെ അറിയിക്കുന്നു. പോലീസ് വന്ന് നിഥിനിനെയും ദീപയെയും പിടിച്ചു കൊണ്ടുപോയപ്പോഴാണ് ദീപയുടെ കുരുക്കിൽ നിന്നും പ്രതീഷ് രക്ഷപ്പെടുന്നത്. ആ കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തിയതിന് സുമിത്രയോടും രോഹിത്തിനോടും നന്ദി പറയുകയാണ് പ്രതീഷ്. പിന്നീട് നേരെ റൂമിലേക്ക് പോവുമ്പോൾ അവിടെ സഞ്ജനയും മകളും ഉണ്ടായിരുന്നു. അവരെ കണ്ടതും കരഞ്ഞുകൊണ്ട് ഓടിച്ചെന്ന് മകളെ എടുക്കുകയും സഞ്ജനയെ ചേർത്ത് പിടിക്കുകയുമായിരുന്നു. ഇത്തരം ചതികൾ നീ സൂക്ഷിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ എന്ന് പറയുകയാണ് പ്രതീഷിനോട് സുമിത്ര. ശേഷം എല്ലാവരും ചേർന്ന് നാട്ടിലേക്ക് പോകാൻ പുറപ്പെടുകയാണ് അങ്ങനെ രസകരമായ എപ്പിസോഡുകളാണ് ഇനി വരും ദിവസങ്ങളിൽ വരാൻ പോകുന്നത്.