സുമിത്രയും സിദ്ധാർഥും ജീവിതത്തിൽ ഒന്നിക്കുന്നു എന്ന സന്തോഷവാർത്ത പ്രേക്ഷകരികിലേക്ക്.. എന്നാൽ ശ്രീനിലയത്തിന്റെ ഗൃഹനാഥന് സംഭവിക്കുന്ന ആ ദുരന്തം ഇവരെയുടെയും കണ്ണ് നനയിപ്പിക്കും.!!

റേറ്റിങ് ചാർട്ടിൽ ഇതിഹാസം സൃഷ്ടിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ രാത്രി എട്ട് മണിക്ക് പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. നടി മീര വാസുദേവാണ് പരമ്പരയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന മീരയുടെ കഥാപാത്രത്തെ കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തെ താറുമാറാക്കാൻ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന സ്ത്രീയാണ് വേദിക.

സുമിത്രയുടെ ഭർത്താവ് സിദ്ധുവിനെ സ്വന്തമാക്കുക വഴി ശ്രീനിലയത്തിന്റെ സമാധാനമാണ് വേദിക ഇല്ലാതാക്കിയത്. വേദികയെ വിവാഹം കഴിച്ചെങ്കിലും ആ ജീവിതത്തതിൽ ഒട്ടും സന്തോഷം കണ്ടെത്താൻ സിദ്ധാർത്ഥിനായില്ല. വേദികയുടെ നിഗൂഢലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ സിദ്ധു ഒടുവിൽ വേദികയ്ക്ക് നേരെ തിരിഞ്ഞു. അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കാൻ ശ്രീകുമാറിന്റെ സഹായത്തോടെ അനിരുദ്ധും ശീതളും പ്രതീഷും ചേർന്ന് സംഘടിപ്പിക്കുന്ന വിനോദയാത്രയിൽ വേദികയുടെ എതിർപ്പുകൾ ലംഘിച്ച് സിദ്ധുവും

രോഹിതിന്റെ ബിസിനസ് മാർഗ്ഗനിർദ്ദേശം ഒഴിവാക്കി സുമിത്രയും എത്തിയിരുന്നു. ശ്രീനിലയം ഇപ്പോൾ വിനോദയാത്രയിലാണ്. എന്നാൽ സീരിയലിന്റെ കഴിഞ്ഞ എപ്പിസോഡിൽ സുമിത്രയെ കാണാതാകുന്നതും ഒരു കയത്തിലേക്ക് അടിപതറിവീഴാൻ പോകുന്നതുമാണ് കാണിച്ചത്. കൃത്യസമയത്ത് സുമിത്രയുടെ രക്ഷകനായി സിദ്ധാർഥ് അവതരിച്ചു. സുമിത്രയുടെ നേരെ സിദ്ധാർത്ഥിന്റെ കൈകൾ എത്തി. ആ കൈകൾ പിടിച്ചാണ് സുമിത്ര ഉയിർത്തെഴുന്നേറ്റത്. പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ ആണ് ഇപ്പോൾ

പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ന്യൂ ഇയർ ആഘോഷങ്ങൾക്കിടയിൽ ശിവദാസമേനോൻ എല്ലാവരോടുമായി സുമിത്രയും സിദ്ധാർഥും ഒന്നിക്കണമെന്ന തന്റെ ആഗ്രഹം പറയുകയാണ്. എന്നാൽ ഉടനടി ശിവദാസമേനോന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയാണ്. മൂക്കിൽ നിന്നും രക്തം വാർന്നൊലിക്കുകയാണ്. ഇതെല്ലം കണ്ട് എല്ലാവരും ആകെ തകർന്നിരിക്കുകയാണ്. ശ്രീനിലയത്തിന്റെ ഗൃഹനാഥനാണ് ശിവദാസമേനോൻ. പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് ശിവദാസമേനോൻ.