സുമിത്ര അപകടത്തിൽ… അപകടത്തിൽപെടുന്ന സുമിത്രയെ കൈപിടിക്കാൻ സിദ്ധാർഥ് എത്തുമോ? അതോ സിദ്ധാർഥ് അങ്ങനെയൊരു ക്രൂരമായ തീരുമാനമാകുമോ എടുക്കുക!!! ഞെട്ടിക്കുന്ന ട്വിസ്റ്റുമായി കുടുംബവിളക്ക്.!!

ടെലിവിഷൻ റ്റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പരയിൽ നടൻ കെ കെ മേനോൻ, ആനന്ദ് നാരായൺ, ശരണ്യ ആനന്ദ്, നൂബിൻ , ശ്രീലക്ഷ്മി, അശ്വതി തുടങ്ങിയ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്. സുമിത്ര എന്ന വീട്ടമ്മ തന്റെ ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി മുന്നേറുന്നതാണ് കഥയുടെ പ്രമേയം.

വേദിക എന്ന സ്ത്രീയാണ് സുമിത്രയുടെ ജീവിതത്തിൽ വെല്ലുവിളികൾ ഉയർത്തി എത്തിയത്. സുമിത്രയുടെ ഭർത്താവ് സിദ്ധുവിനെ അവർ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ വേദികയുടെ കുതന്ത്രങ്ങൾ മനസിലാക്കിയ സിദ്ധാർഥ് ഒടുവിൽ വേദികയ്ക്ക് നേരെ ശക്തമായി പ്രതികരിക്കുന്നുമുണ്ട്. ഇപ്പോൾ വേദികയുടെ വിലക്കുകൾ വകവെക്കാതെ ശ്രീനിലയത്തുകാരോടൊപ്പം ടൂറിനു പോയിരിക്കുകയാണ് സിദ്ധാർഥ്. സുമിത്രയും മക്കളുമെല്ലാം സിദ്ധുവിനൊപ്പം ടൂറിനു കൂടെയുണ്ട്.

എന്നാൽ പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ കാണിക്കുന്നത് ടൂറിനിടയിൽ വെച്ച് സുമിത്രക്ക് ഒരു അപകടം സംഭവിക്കുകയാണ്. പെട്ടെന്ന് സുമിത്രയെ കാണാതാകുന്നു. എല്ലാവരും സുമിത്രയെ തേടിയലയുകയാണ്. ഒടുവിൽ ഒരു കയത്തിലേക്ക് അടിപതറിവീഴുന്ന സുമിത്രയെയാണ് പ്രോമോ വീഡിയോയുടെ അവസാനം കാണിക്കുന്നത്. പുതിയ പ്രോമോ കണ്ടതോടെ പ്രേക്ഷകർ പരമ്പരയുടെ വരും ദിനങ്ങളിലെ എപ്പിസോഡുകളെക്കുറിച്ച് പ്രവചനങ്ങളും നടത്തിത്തുടങ്ങിയിട്ടുണ്ട്.

ഇനി സിദ്ധാർഥ് തന്നെ സുമിത്രയെ രക്ഷിക്കും, ഒടുവിൽ ഇരുവരും വീണ്ടും ഒന്നിക്കും എന്നൊക്കെയാണ് പ്രേക്ഷകരുടെ കമന്റുകൾ. എന്തായാലും ഈയൊരു ടൂർ സുമിത്രക്കും സിദ്ധാർഥിനും പരസ്പരം മനസിലാക്കാനും കൂടുതൽ അടുക്കാനും സഹായിക്കും എന്നുതന്നെയാണ് മനസിലാക്കേണ്ടത്. നടി മീര വാസുദേവ് നായികയായെത്തുന്ന ആദ്യ ടെലിവിഷൻ പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് പരമ്പര നിലനിർത്തുന്നത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications