നീരവിനെ കുറിച്ചുള്ള ആധിയിൽ വേദിക.!! സിദ്ധാർത്ഥിന്റെ യഥാർത്ഥ സ്വഭാവം കണ്ട് ഞെട്ടി അചാച്ചൻ | Kudumbavilakkku today latest episode

ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് ആയിരം എപ്പിസോഡ് അടുത്തു നിൽക്കുമ്പോൾ വ്യത്യസ്ത രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശരണ്യയെ സിദ്ധു അടിച്ചതിന് ശരണ്യ പിണങ്ങിപ്പോവുകയായിരുന്നു. വേദിക ഓഫീസിൽ നിന്ന് വന്നപ്പോൾ മുതൽ റൂമിലിരുന്ന് നീരവിനെ കുറിച്ച് ആലോചിച്ചു

കൊണ്ടിരിക്കുകയാണ്. എനിക്ക് എൻ്റെ മകനെ കാണാൻ സാധിക്കില്ലേ എന്നൊക്കെ ആലോചിച്ച് ദു:ഖിച്ചിരിക്കുമ്പോഴാണ് സുമിത്ര റൂമിലേക്ക് വരുന്നത്. വേദിക നീ നീരവിൻ്റെ കാര്യമോർത്ത് ഇത്ര ദു:ഖിക്കാതെ നമുക്ക് എന്തെങ്കിലും വഴി കണ്ടെത്താമെന്ന് പറഞ്ഞു കൊണ്ട് പോവുകയാണ് സുമിത്ര. സിദ്ധാർത്ഥ് കൈ ഉയർത്തിയ കാര്യം പ്രതീഷ് വന്നപ്പോൾ എല്ലാവരും പറഞ്ഞു. അച്ഛനുണ്ടായ മാറ്റമറിഞ്ഞ പ്രതീഷ് ഉടൻ തന്നെ

അച്ഛനെ വീൽചെയറിൽ നിന്ന് പുറത്ത് കൊണ്ട് വന്ന് അച്ഛനിപ്പോൾ കൈയ്ക്ക് ശക്തി കിട്ടിയല്ലോയെന്നും, അതിനാൽ ഇനി കാലുകൊണ്ട് നടക്കാനും സാധിക്കുമെന്ന് പറയുകയാണ് പ്രതീഷ്. അച്ഛന് നടക്കാൻ പറ്റുമോ എന്ന് നോക്കാലോ എന്നു പറഞ്ഞപ്പോൾ, ശ്രമിക്കാം മോനെ എന്നു പറഞ്ഞ് സിദ്ധു പ്രതീഷിനെ താങ്ങി എഴുന്നേറ്റു. ഉടൻ തന്നെ ശിവദാസമേനോനും അടുത്തുവന്നു സിദ്ധുവിനെ പിടിച്ചു. സിദ്ധാർത്ഥ് രണ്ടു മൂന്ന്

സ്റ്റെപ്പ് വയ്ക്കാനും തുടങ്ങി. പിന്നീട് സിദ്ധുവിനോട് നീ ജീവിതത്തിലേക്ക് തിരിച്ചു വന്നെന്നും, അതിനാൽ നീയും വേദികയും ഇനി ഒരുമിച്ച് ജീവിക്കണമെന്നും പറയുകയാണ് ശിവദാസമേനോൻ. അച്ഛൻ പറഞ്ഞ കാര്യം എനിക്ക് ഒന്നുകൂടി ആലോചിക്കണമെന്ന് പറയുകയാണ് സിദ്ധാർത്ഥ്. വേദിതയ്ക്കാണെങ്കിൽ മകനെ ഓർത്ത് ഉറക്കം കിട്ടുന്നില്ല. ഉടൻ തന്നെ വേദിക രാത്രി തന്നെ സമ്പത്തിനെ വിളിക്കുകയാണ്. വേദികയുടെ നമ്പർ കണ്ട സമ്പത്ത് ഫോൺ എടുക്കുന്നില്ല. എല്ലാവരും ഉറങ്ങിയ ശേഷം ഒരു, ടാക്സി വിളിച്ച് വേദിക സമ്പത്തിൻ്റെ വീട്ടിലേക്ക് പോവുകയാണ്. Kudumbavilakkku today latest episode