സുമിത്ര രോഹിത്ത് ബന്ധം ഇനി മുടിനാരിഴയിൽ..!! സുമിത്രയുടെ പ്രാർത്ഥനക്ക് മുന്നിൽ വിധി കീഴടങ്ങുമോ!? പ്രവചനാതീതമായ കഥാമുഹൂർത്തങ്ങളുമായി കുടുംബവിളക്ക് | kudumbavialkku today episode latest malayalam

kudumbavialkkutoday episode latest malayalam : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഇപ്പോൾ പരമ്പരയിൽ വളരെ നല്ല കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രോഹിതുമായുള്ള വിവാഹം നടന്നതിനു ശേഷം സുമിത്രയുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ സുമിത്രയെ തേടി വലിയ സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത്. സുമിത്രയ്ക്ക് സിനിമയിൽ പാട്ട് പാടാനുള്ള അവസരം വന്നെത്തിയിരിക്കുകയാണ്. കുടുംബത്തിലെ

എല്ലാവർക്കും സുമിത്രയുടെ നേട്ടത്തിൽ വളരെ സന്തോഷമാണ്. പക്ഷേ സരസ്വതി അമ്മയ്ക്ക് ഇതൊന്നും അത്ര ഇഷ്ടപ്പെട്ടില്ല. സരസ്വതിയമ്മ കാര്യങ്ങളെല്ലാം സിദ്ധാർഥിനെ അറിയിച്ചപ്പോൾ സുമിത്രയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം തടയാനുള്ള എല്ലാ പദ്ധതികളും പ്ലാൻ ചെയ്തിരിക്കുകയാണ് സിദ്ധാർഥ്. സുമിത്രയുടെ എല്ലാ നേട്ടങ്ങൾക്കും പിറകിലും രോഹിത് ആണ്. അതുകൊണ്ട് തന്നെ രോഹിത്തിനെ ആദ്യം ഇല്ലാതാക്കണമെന്നാണ് സിദ്ധു പറഞ്ഞത്. രോഹിത്

ഇല്ലാതാകുന്നതോടുകൂടി സുമിത്ര വീണ്ടും ആ പഴയ ജീവിതത്തിലേക്ക് പോകുമെന്ന് കരുതിയാണ് സിദ്ധാർഥ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. സിദ്ധാർഥിനി എന്തെല്ലാം ചതി സുമിത്രയ്ക്കെതിരെ തയ്യാറാക്കിയാലും ആ ചതിയിൽ നിന്നെല്ലാം സുമിത്രയെ രോഹിത് രക്ഷപ്പെടുത്തുമെന്നാണ് പ്രേക്ഷകർ പറയുന്നത്. സുമിത്രയുടെ ജീവിതത്തിൽ ലഭിച്ച ഭാഗ്യമാണ് രോഹിത് എന്നും പ്രേക്ഷകർ പറഞ്ഞിട്ടുണ്ട്. സുമിത്രയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന്റെ പിറകിലും രോഹിതാണ്.

സുമിത്ര പാട്ടുപാടുന്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തിയത് രോഹിതാണ്. ആ വീഡിയോ വൈറലായതിലൂടെയാണ് സുമിത്രയെ തേടി ഈ അവസരം വന്നെത്തിയത്. രോഹിത്തിനെ തകർക്കാൻ വേണ്ടി സിദ്ധാർഥ് പുതിയ മാർഗങ്ങൾ തേടി. ഇപ്പോഴിതാ കുടുംബവിളക്കിന്റെ പുതിയ പ്രോമോ വീഡിയോ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. രോഹിത്തിന് വലിയൊരു അപകടം സംഭവിച്ചിരിക്കുന്നു. സുമിത്രയും രോഹിത്തും സഞ്ചരിക്കുമ്പോൾ ഉണ്ടായ അ പകടം രോഹിത്തിനാണ് വലിയ പരിക്കുകൾ സൃഷ്ടിച്ചിരിക്കുന്നത്. രോഹിത് ഇനി സാധാരണ ജീവിതത്തിലേക്ക് തിരികെ വരുമോ എന്നതിന് ഡോക്ടർമാർക്ക് പോലും മറുപടിയില്ല.