മഹാനടി കെ പി എ സി ലളിത അരങ്ങൊഴിഞ്ഞിട്ട് 2 വർഷം.!! അമ്മയെ വളരെയധികം മിസ്സ് ചെയ്യുന്നു ; കെ പി എ സി ലളിതയുടെ ഓർമ്മ ദിവസത്തിൽ മകൻ സിദ്ധാർത് ഭരതൻ പങ്കുവെച്ച് പോസ്റ്റ് വൈറൽ | KPAC Lelitha 2nd remembrance day

അമ്മയായും അമ്മൂമ്മയും മരുമകളായും മകളായും നിരവധി വേഷങ്ങളിൽ മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തിയ നടന വൈഭവമാണ് കെ പിഎ സി ലളിത. ഈ താരം വിട പറഞ്ഞിട്ട് രണ്ടാണ്ട് തികയുകയാണ്. 2022 ഫെബ്രുവരി 22നാണ് പ്രിയ താരം നമ്മെ വിട്ടു പിരിഞ്ഞത്. ഇന്നും ഈ നൊമ്പരത്തിൽ നിന്നും മലയാളികൾ പൂർണമായും മാറിയിട്ടില്ല

എന്ന് വേണം പറയാൻ. അഭിനയിച്ച ഓരോ കഥാപാത്രത്തിലും ആത്മവിശ്വാസത്തിന്റെയും തനിമയത്തിന്റെയും കയ്യൊപ്പ് പതിപ്പിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. മാതൃഭാവവും വാൽസല്യവും കുശുമ്പും കുന്നായ്മയും നിറഞ്ഞ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അഭിനയിച്ച് പ്രതിഫലിപ്പിച്ച താര വിസ്മയം. പ്രിയ താരത്തിന്റെ ഓർമ്മ ദിവസത്തിൽ ഇപ്പോൾ മകൻ സിദ്ധാർത് ഭരതൻ പങ്കുവെച്ച ചിത്രമാണ്

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ അമ്മയോടൊപ്പം ഉള്ള ഒരു ചിത്രമാണിത്. സിദ്ധാർത് ഭരതൻ അഭിനയിച്ച മമ്മുട്ടി നായകനായ ചിത്രം ഭ്രമയുഗം തിയേറ്ററുകളിൽ വൻ കുതിപ്പോടെ മുന്നേറുകയാണ്. ചിത്രത്തിൽ സിദ്ധാർത് ഭരതന്റെ അഭിനയവും വളരെ മികവുറ്റതാണ്. ചിത്രത്തിന്റെ വിജയ സമയത്ത് തന്നെ തന്റെ അമ്മയുടെ ഓർമ്മ ദിവസം കൂടി എത്തുമ്പോൾ

ഒരു മകൻ എന്ന നിലയ്ക്ക് പ്രിയ താരം പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പ് പ്രേക്ഷകരുടെ മനസ്സിൽ ഒരു നോവായി മാറുകയാണ്.” Missing you not only this day” എന്നാണ് അമ്മയ്ക്കൊപ്പം ഉള്ള ചിത്രത്തിന് ഒപ്പം താരം കുറിച്ചിരിക്കുന്നത്. സിതാരകൃഷ്ണകുമാർ, ശ്വേതാ മേനോൻ, വീണാ നായർ, ഗായത്രി ശങ്കർ, രചന നാരായണൻകുട്ടി, ഗൗതമി, മണിക്കുട്ടൻ, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.