ഇപ്പോഴും എപ്പോഴും.!! എണ്ണമില്ലാത്ത പ്രതിസന്ധികളിലും തന്നെ താഴെ വെക്കാതെ കയ്യിലെന്തിയ അച്ഛന്റെ മുഖം മകന്റെ കയ്യിൽ പച്ചകുത്തി |Kollam Sudi Son Rahul Tattoo sudhi’s photo on hand Viral News Malayalam

Kollam Sudi Son Rahul Tattoo sudhi’s photo on hand Viral News Malayalam

Kollam Sudi Son Rahul Tattoo sudhi’s photo on hand Viral News Malayalam : മലയാളി പ്രേക്ഷകരെ ഏറെ നൊമ്പരത്തിലാഴ്ത്തിയ ഒരു വാർത്ത ആയിരുന്നു നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വിയോഗം. കഴിഞ്ഞ മാസമാണ് പ്രോഗ്രാം കഴിഞ്ഞു വരുന്ന വഴിയിൽ താരം സഞ്ചരിച്ച കാർ ഒരു പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അ പ കടം സംഭവിച്ചത്.

അ പ കടത്തിൽ സാരമായി പരിക്കേറ്റ സുധി സംഭവ സ്ഥലത്ത് വെച്ച് തന്നെ മ ര ണ പ്പെടുകയായിരുന്നു.തൃശൂർ കൈപമംഗലം പനമ്പിക്കുന്നിൽ വെച്ചാണ് സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചത്. സുധിയേയും ബിനു അടിമാലിയെയും കൂടാതെ മഹേഷ്‌കുഞ്ഞുമോൻ, ഉല്ലാസ് അരൂർ എന്നീ കലാകാരന്മാരും വാഹനത്തിൽ ഉണ്ടായിരുന്നു.കാറിനു മുൻസീറ്റിൽ ഇരുന്നത് കൊണ്ട് തന്നെ സുധിക്കാണ് അപകടത്തിന്റെ ആഘാതം കൂടുതലായി ഏറ്റത്.

കൂടെയുണ്ടായിരുന്നവരുടെയും അവസ്ഥ ദുഖകരമാണ്. വലിയ രീതിയിലാണ് അവരുടെ ശരീരത്തെയും ആ ക്‌സിഡന്റ് ബാധിച്ചത്. പെട്ടെന്ന് സംഭവിച്ച സുധിയുടെ വിയോഗം മലയാളി പ്രേക്ഷകർക്കു പോലും താങ്ങാൻ ആകുന്നതായിരുന്നില്ല. സുധിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഓരോ മലയാളികളും പങ്ക് ചേരുന്നതും കണ്ടതാണ്. സുധിക്ക് ഭാര്യയും രണ്ട് മക്കളുമാണുണ്ടായിരുന്നത്. രേണു എന്നാണ് ഭാര്യയുടെ പേര് മൂത്ത മകൻ അച്ചുക്കുട്ടൻ എന്ന് വിളിക്കുന്ന രാഹുലും ഇളയ

മകൻ ഋതുലും ആണ് സുധിയുടെ മക്കൾ. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു എങ്കിലും പരസ്പരം സ്നേഹിച്ചു തങ്ങളുടെ ജീവിതം ഒരു സ്വർഗ്ഗമാക്കാൻ ഈ കുടുംബത്തിന് കഴിഞ്ഞിരുന്നു.സുധിയുടെ രണ്ടാം ഭാര്യയാണ് രേണു. ആദ്യഭാര്യ ഉപേക്ഷിച്ചു പോയപ്പോൾ തനിച്ചായ സുധി തന്റെ മൂത്ത മകനെ വളർത്താൻ ഏറെ കഷ്ടപ്പെട്ടിരുന്നു.മിമിക്രി പ്രോഗ്രാമുകൾക്ക് പോകുമ്പോൾ കൈകുഞ്ഞായ മകനെയും കൊണ്ടാണ് താൻ പോയിരുന്നത്

എന്ന് സുധി ഒരിക്കൽ സ്റ്റാർ മാജിക്‌ ഷോയിൽ പറഞ്ഞിരുന്നു. അന്ന് തന്നോടൊപ്പം ഉണ്ടായിരുന്ന അസീസിന്റെ കയ്യിൽ കുഞ്ഞിനെ കൊടുത്താണ് പലപ്പോഴും സ്റ്റേജിൽ കയറിയിരുന്നതെന്നും രണ്ട് പേർക്കും ഒരുമിച്ച് സ്റ്റേജിൽ കയറേണ്ടി വരുമ്പോഴേല്ലാം തൊട്ടി കെട്ടി ബാക്ക് സ്റ്റേജിൽ കുഞ്ഞിനെ കിടത്തിയ കാര്യവും സുധി ഷോയിൽ പങ്ക് വെച്ചിരുന്നു.എന്നാൽ രേണു ജീവിതത്തിലേക്ക് വന്ന ശേഷം ആണ് സുധി ഏറെ സന്തോഷിച്ചത്. തന്റെ മകനെ സ്വന്തം മകനായി കാണുന്ന രേണുവിനെക്കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു സുധിക്ക്.ഇപ്പോഴിതാ ഒരുപാട് സ്വപ്നങ്ങളും അതിലേറെ സന്തോഷങ്ങളും ബാക്കി വെച്ച് പോയ തന്റെ അച്ഛന്റെ ചിത്രം കയ്യിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് സുധിയുടെ അച്ചുക്കുട്ടൻ. ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും തന്നെ കയ്യിൽ നിന്ന് താഴെ വെക്കാതിരുന്ന ആ അച്ഛന്റെ മുഖം കയ്യിൽ തന്നെ പതിപ്പിച്ചിരിക്കുകയാണ് ആ മകൻ. ടാറ്റൂ ചെയ്യുന്ന വീഡിയോ രേണുവാണ് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്.