വീടായി പക്ഷെ അച്ഛനില്ല.!! കൊല്ലം സുധിയുടെ പുതിയ വീടിന്റെ ആധാരം കൈമാറിയപ്പോൾ പൊട്ടികരഞ്ഞ് ഭാര്യ രേണു | Kollam Sudhi’s house foundation stone latest news

Kollam Sudhi’s house foundation stone latest news : മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള കോമഡി താരമായിരുന്നു കൊല്ലം സുധി. എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ അല്ലാതെ കൊല്ലം സുധിയെ ആരും കണ്ടിട്ടില്ല. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ താരം തന്റെ ജീവിതത്തിലെ പ്രതിസന്ധികള്‍ എല്ലാം അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച്

തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി എത്തിയ അപ കടം അദ്ദേഹത്തെ മര ണത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായ വീട് എന്ന സ്വപ്ന സാഫല്യത്തിലേക്കുള്ള  മുന്നൊരുക്കത്തിലാണ് ഭാര്യ രേണുവും മക്കളും. സ്വന്തമായൊരു വീട് എന്ന സ്വപ്നം കൊല്ലം സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നാൽ മര ണത്തോടെ ആ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കാൻ നിൽക്കയാണ് കുടുംബത്തിന് വീട് വെക്കാനുള്ള സ്ഥലം  ബിഷപ്പ്

നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ നല്‍കിയത്. ഇപ്പോഴിതാ ആ സ്ഥലത്ത് വീട് വെക്കുന്നതിനുള്ള കല്ലിടിയിൽ ചടങ്ങ് നടത്തിയിരിക്കുകയാണ്. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ എല്ലാം ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിതു കൊടുക്കുന്നത്. ഈയൊരു അവസരത്തിൽ സന്തോഷം ഉണ്ടെന്നും അച്ഛനില്ല എന്നൊരു സങ്കടം മാത്രമേയുള്ളൂ എന്നും മകൻ രാഹുൽ പറഞ്ഞു. ഒപ്പം തന്റെ കയ്യിൽ അച്ഛന്റെ മുഖം ടാറ്റൂ ചെയ്തിരിക്കുന്നതും മകൻ

കാണിച്ചു കൊടുക്കുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന രാഹുലിന്റെ മുൻപോട്ടുള്ള പഠനത്തിന് ഫ്ലവേഴ്സ് ചാനലിൽ നിന്നുള്ള ആളുകൾ സഹായിക്കാം എന്ന് പറഞ്ഞിരുന്നതായും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി. സുധിയുടെ കുടുംബത്തിനായി എഴ് സെന്റ് സ്ഥലം ചങ്ങനാശ്ശേരിയിലാണ്   നല്‍കിയത്.  മക്കളായ റിതുലിന്റേയും രാഹുലിന്റേയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് വടകരയില്‍ സ്‌റ്റേജ് പരിപാടി അവതരിപ്പിച്ച് തിരിച്ചു വരുന്നത് വഴിയായിരുന്നു സുധിയും സംഘവും സഞ്ചരിച്ച വാഹനം അപ കടത്തില്‍ പെടുന്നത്.