പുതിയ വീടിന്റെ പണി തുടങ്ങി.!! കുക്കർ അയല മുതൽ വെൽഡിങ് വരെ ഒറ്റയ്ക്ക് പരീക്ഷിച്ച് കവി; പുതിയ വിശേഷം പങ്കുവെച്ച് കെ ൽ ബിജുവും കുടുംബവും | KL Bro Biju Rithvik New Home Video Viral
KL Bro Biju Rithvik New Home Video Viral : സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരകുടുംബം ആണ് ബിജുവിന്റെത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കുവാൻ ബിജുവിനും കുടുംബത്തിനും സാധിക്കുകയുണ്ടായി. ഓട്ടോ ഡ്രൈവർ ആയിരുന്ന ബിജു യൂട്യൂബ് ചാനൽ ആരംഭിച്ചതോടെയാണ് ആളുകൾക്കിടയിലേക്ക്
ശ്രദ്ധിക്കപ്പെട്ടത്. അന്യസംസ്ഥാനത്തുനിന്നുള്ള കവിയെ വിവാഹം കഴിച്ചതോടെ ബിജു കൂടുതൽ സുപരിചിതനാവുകയും ചെയ്തു. ഇരുവരുടെയും വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്.മലയാളി പെൺകുട്ടിയായി കവി മാറിയത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്. പാചകത്തിലും മറ്റ് പ്രവർത്തികളിലും അടക്കം തന്റേതായ കഴിവ് എപ്പോഴും തെളിയിക്കുന്ന കവി മറ്റ് പെൺകുട്ടികൾക്ക് മാതൃകയാണ് എന്നതിലുപരി
നല്ലൊരു കുടുംബിനി കൂടിയാണ്. ഏത് ജോലിയും ഒറ്റയ്ക്ക് ചെയ്യുവാൻ തയ്യാറാവുന്ന കവിയും ബിജുവും ഇപ്പോൾ തങ്ങളുടെ കുടുംബത്തിലെ പുതിയ സന്തോഷവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഉച്ചയ്ക്കലത്തെ ഭക്ഷണത്തിനുള്ള അയല കൂട്ടാൻ വയ്ക്കുന്നതിന്റെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടാണ് ഇരുവരും പുതിയ വീഡിയോ ആരംഭിച്ചിരിക്കുന്നത്. ഒപ്പം തങ്ങളുടെ വീട്ടിൽ നടക്കുന്ന ചില പണികളെ പറ്റിയും ഇവർ വീഡിയോയിൽ കാണിക്കുന്നുണ്ട്. അടുക്കളയുടെ വീതി കുറവായതിനാൽ വർക്ക് ഏരിയയോട് ചേർന്ന് ഒരടുക്കളയും ബാത്റൂമും വർക്കേരിയയും
പണിയുന്നതിന്റെ വിശേഷങ്ങൾ ആണ് ഇവർ പങ്കിട്ടിരിക്കുന്നത്. ബിജുവിന്റെ തന്നെ അടുത്ത സുഹൃത്താണ് പണികൾ ചെയ്യുന്നതെന്ന് ഇരുവരും വീഡിയോയിൽ പറയുന്നു. ഇന്ന് താൻ പണിക്കാർക്കായി തയ്യാറാക്കുന്നത് കുക്കറിൽ അയലയാണെന്നും കവി പറയുന്നുണ്ട്. ഒപ്പം പണി ചെയ്യുന്നവരെ സഹായിക്കാനായി കമ്പികൾ വെൽഡ് ചെയ്യുന്ന കവിയെയും വീഡിയോയിൽ കാണാൻ കഴിയുന്നു. നിലവിൽ വീട്ടിൽ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വർക്ക് ഏരിയയ്ക്ക് സൗകര്യങ്ങൾ കുറവാണെന്നും അതുകൊണ്ടാണ് പുതിയ ഒന്ന് നിർമ്മിക്കുന്നത് എന്നാണ് ബിജുവും ബിജുവിന്റെ അമ്മയും പറയുന്നത് മാത്രവുമല്ല അമ്മയ്ക്ക് നടുവിനു വേദനയും മറ്റും ഉള്ളതുകൊണ്ട് ക്ലോസറ്റ് യൂറോപ്യൻ രീതിയിൽ ഉള്ളതാക്കി മാറ്റുവാൻ വേണ്ടിയാണ് പുറത്ത് ഒരു ബാത്രൂം കൂടി പണിയുന്നത് എന്നും ബിജു വീഡിയോയിൽ വ്യക്തമാക്കുന്നു.