വറുത്തരച്ച കടല കറി ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ!? ഈ കടല കറി ഉണ്ടെങ്കിൽ വിശപ്പ് കുറച്ചു കൂടുതൽ ആയിരിക്കും | Kerala Varutharacha Kadala Curry Recipe malayalam

Kerala Varutharacha Kadala Curry Recipe malayalam :വറുത്തരച്ച നല്ലൊരു കടലക്കറിയാണ് തയ്യാറാക്കുന്നത്, ഈ കടലക്കറി മാത്രം മതി ചോറിന് ആയിരുന്നാലും, രാവിലെ പുട്ടിന്റെ കൂടെ ആയിരുന്നാലും, അപ്പത്തിന്റെ കൂടെയുമൊക്കെ കഴിക്കാൻ വളരെ രുചികരമാണ്, വളരെ നല്ലതാണ് ഈ ഒരു വറുത്തരച്ച കടലക്കറി… കടലക്കറി തയ്യാറാക്കുന്നതിന് ആദ്യം കടല എട്ടു മണിക്കൂറെങ്കിലും വെള്ളത്തിലിട്ട് വയ്ക്കാൻ നന്നായി

കുതിർന്നതിന് ശേഷം തന്നെ കടല വേവിക്കാൻ ശ്രമിക്കാം.. അപ്പോൾ മാത്രമേ കടല വളരെ മൃദുവായി കിട്ടുകയുള്ളൂ, ശേഷം കടല കുക്കറിൽ വേകിച്ചു എടുക്കുക.. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് തേങ്ങ ചേർത്ത് തേങ്ങ നന്നായിട്ട് വറുത്തെടുക്കുക.. തേങ്ങ വറുക്കുന്ന സമയത്ത് മഞ്ഞൾപ്പൊടി, മുളകുപൊടി ചേർത്ത്, ഗരം മസാല, മഞ്ഞൾ

പൊടി, മല്ലി പൊടി നന്നായിട്ട് വറുത്തെടുത്തതിനുശേഷം ഇതൊന്നു അരച്ചെടുക്കണം.. നല്ലപോലെ അരച്ചെടുത്തതിന് ശേഷം വേറൊരു ചീനച്ചട്ടി വച്ച്… എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച്, ചുവന്ന മുളകും, കറിവേപ്പിലയും ചേർത്ത്, നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കുക.. വറുത്തതിനു ശേഷം അതിലേക്ക് അരച്ചു വെച്ചിട്ടുള്ള മസാല ചേർത്ത് കൊടുക്കുക. എല്ലാം ചേർത്തുകൊടുത്തത് നന്നായിട്ടൊന്ന് തിളച്ചു

കഴിയുമ്പോൾ അതിലേക്ക് കടലയും ചേർത്ത് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കാം.. വളരെ രുചിയുമാണ് ഈയൊരു കടലക്കറി എല്ലാത്തിന്റെയും കൂടെ നല്ല ടേസ്റ്റി ആയിരിക്കും, എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Kannur kitchen….