കൊതിയൂറും കുരുമുളകിട്ട് വരട്ടിയ ചിക്കൻ.!! പാത്രം കാലിയാകുന്നതേ അറിയില്ല ചിക്കൻ ഇങ്ങനെ ഉണ്ടാക്കിയാൽ | kerala style pepper chicken recipe malayalam

 • ചിക്കൻ – 500 ഗ്രാം
 • സവാള – 2 വലുത്
 • ഇഞ്ചിവെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
 • മുഴുവനായുള്ള കുരുമുളക് – 2 ടേബിൾസ്പൂൺ
 • മുഴുവനായുള്ള മല്ലി – 1 ടേബിൾസ്പൂൺ
 • കാശ്മീരിമുളക് – 3 എണ്ണം
 • ജീരകം – 1 ടീസ്പൂൺ
 • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • വെള്ളം – 1/2 കപ്പ്‌
 • നാരങ്ങാനീര് – 1 ടീസ്പൂൺ

ആദ്യം തന്നെ മുഴുവനായിട്ടുള്ള മസാലകൾ ചെറുതായി ചൂടാക്കിയെടുക്കണം. ചൂടാറിയത്തിന് ശേഷം മിക്സിയിൽ തരുത്തരുപ്പായി പൊടിച്ചെടുക്കണം. ശേഷം ഒരു പാൻ ചൂടാക്കി അതിൽ ഓയിൽ ഒഴിച്ച് സവാള വഴറ്റണം, ഗോൾഡൻ കളർ ആകുന്നതു വരെ വഴറ്റണം. ഇത് അരച്ചെടുക്കണം. ഇനി ഒരു പാൻ ചൂടാക്കി അതിൽ ഓയിൽ ഒഴിച്ച് ചൂടായാൽ ഇഞ്ചിവെളുത്തുള്ളി അരച്ചതും ചേർത്ത് വഴറ്റിയതിനു ശേഷം ചിക്കൻ അതിലേക്ക് ചേർത്ത് കൊടുക്കാം.

ഇതിൽ പൊടിച്ചുവച്ച മസാല ചേർത്തുകൊടുക്കാം. ശേഷം കറിവേപ്പില ഉപ്പ്, മഞ്ഞൾപൊടി ചേർത്ത് കൊടുക്കാം. കുറച്ച് വെള്ളം ഒഴിച്ച് ഒരു 15 മിനിറ്റ് അടച്ചു വെച്ച് വേവിക്കാം. ഇതിൽ അരച്ച് വച്ച സവാള ചേർത്ത് ഇളക്കാം. കറിവേപ്പിലയും മല്ലിയിലയും, നാരങ്ങാനീരും ചേർത്ത് കൊടുക്കാം. നല്ല കിടിലൻ രുചിയുള്ള കുരുമുളക് ചിക്കൻ തയ്യാർ. വീഡിയോ മുഴുവനായും കണ്ട് അതുപോലെ നിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കൂ.. Video credit: Recipe Malabaricus