ഇങ്ങനെ ചെയ്തു നോക്കൂ.. മഴയത്തും വെയിലത്തും കറിവേപ്പ് തഴച്ചു വളർത്താം.!!

കടയിൽ നിന്നും വാങ്ങുന്ന കറിവേപ്പില ധാരാളം വിഷം അടങ്ങിയിട്ടുണ്ട്. നമ്മുടെ വീടുകളിൽ തന്നെ കറിവേപ്പ് നട്ടുപിടിപ്പിക്കാവുന്നതാണ്. മഴക്കാലത്തും വേനൽക്കാലത്തും കറിവേപ്പ് തഴച്ചു വളരാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

ചൂടുകാലത്ത് സംരക്ഷിക്കാൻ വേണ്ടി വേനൽക്കാലത്ത് കരിയില വേപ്പിൻ ചെടിയുടെ ചുവട്ടിൽ ഇടുക. ചെടിക്ക് തണൽ കിട്ടുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. കരിയില ഇട്ടാൽ വെള്ളം ഒഴിക്കുന്നത് പെട്ടെന്ന് ബാഷ്പീകരിച്ച് പോകില്ല. അതുപോലെ തന്നെ വേനൽക്കാലത്ത് ധാരാളം കീടങ്ങൾ കറിവേപ്പിനെ ആക്രമിക്കാറുണ്ട്.

ഈ കീടങ്ങളെ നശിപ്പിക്കാനായി വെണ്ണീർ വിട്ടുകൊടുത്താൽ മതി. വേപ്പിൻ തയ്യുവെക്കുന്നതിനേക്കാൾ നല്ലത് അതിൻറെ കായ പഴുപ്പിച്ച് മുളപ്പിച്ചാൽ മതി. തലേദിവസത്തെ കഞ്ഞിവെള്ളം ഇതിന് ഒഴിക്കുന്നത് നല്ലതാണ്. മീൻ, ഇറച്ചി ഇവ കഴുകിയ വെള്ളം ഇതിന് ഒഴിക്കാവുന്നതാണ്.

കടലപ്പിണ്ണാക്ക്, കഞ്ഞിവെള്ളം ഇവ മിക്സ് ചെയ്ത് ഒഴിച്ചാൽ കറിവേപ്പ് നല്ലതുപോലെ തഴച്ചുവളരും. നല്ലത് പോലെ വളരുന്നതിന് ശേഷം പൊടിച്ചെടുക്കുക.വേപ്പിൻറെ ചുറ്റും നല്ലതുപോലെ കിളച്ച് കോഴിക്കാഷ്ടം, ചാണകം, ഗോമൂത്രം ഇവയൊക്കെ ഇട്ടുകൊടുക്കാവുന്നതാണ്. credit : Mini’s LifeStyle