അകാലനരയും മുടികൊഴിച്ചിലും മാറി മുടി മൂന്നിരട്ടി വളരും!! കരിം ജീരകം ശരിയായി ഉപയോഗിക്കേണ്ട രീതി ഇങ്ങനെ | Karimjeerakam (Caraway ) Oil Preparation

Karimjeerakam (Caraway ) Oil Preparation malayalam : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ വീടുകളിൽ കരിഞ്ചീരകം പല ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ പലർക്കും അവ ഉപയോഗിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കില്ല. കരിഞ്ചീരകം പതിവായി ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. രാവിലെ കരിഞ്ചീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിന്

വളരെയധികം സഹായിക്കുന്നതാണ്. ഈയൊരു വെള്ളം നേരിട്ട് കുടിക്കാൻ ഇഷ്ടമില്ലാത്തവർക്ക് കരിഞ്ചീരകം വറുത്തു പൊടിച്ച് അതിലേക്ക് അല്പം നാരങ്ങാ നീരും, തേനും കൂടി പിഴിഞ്ഞ് കുടിച്ചാലും മതി. ദഹന പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, അലർജി, ശ്വാസംമുട്ടൽ പോലുള്ള അസുഖങ്ങൾക്ക് രണ്ട് ഗ്രാം കരിംജീരകം തേനിൽ ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. കരിഞ്ചീരകം വറുത്ത് പൊടിച്ചാണ് ഈ ഒരു രീതിയിൽ കഴിക്കേണ്ടത്. ശരീരത്തിൽ ഉണ്ടാകുന്ന നീര്,

പേശി വേദന എന്നിവയെ ഇല്ലാതാക്കാനും കരിഞ്ചീരകം ഇട്ട എണ്ണ പിടിക്കുന്നത് ഗുണം ചെയ്യും. എന്നാൽ ഇത്തരം അസുഖങ്ങൾ ദീർഘ കാലം നിലനിൽക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ നേരിട്ട് തന്നെ കണ്ട് അസുഖം മാറ്റാനായി ശ്രദ്ധിക്കുക. അതുപോലെ ഓരോ ദിവസവും കഴിക്കേണ്ട കരിഞ്ചീരകത്തിന്റെ അളവിലും ശ്രദ്ധ വേണം. ഒരു പരിധിയിൽ കൂടുതൽ കരിംജീരകം ശരീരത്തിലേക്ക് പോകുന്നത് ഗുണം ചെയ്യില്ല. പല്ലുവേദന പോലുള്ള അസുഖങ്ങൾ വരുമ്പോൾ കരിഞ്ചീരകത്തിന്റെ

ഓയിൽ ഒരു ചെറിയ കഷ്ണം പഞ്ഞിയിൽ മുക്കി 15 മിനിറ്റ് നേരം വെച്ചാൽ പല്ല് വേദന കുറയുന്നതാണ്. ശരീരത്തിൽ ഉണ്ടാകുന്ന ബ്ലാക്ക് പാടുകൾ പോലുള്ളവ ഇല്ലാതാക്കാനും കരിഞ്ചീരകത്തിന്റെ എണ്ണ ഒരു നിശ്ചിത അളവിൽ കഴിക്കുന്നത് ഗുണം ചെയ്യുന്നതാണ്. ഷുഗർ രോഗികൾ കരിഞ്ചീരകം ഉപയോഗിക്കുമ്പോൾ വെള്ളത്തിൽ നിശ്ചിത അളവിൽ കരിംജീരകം വറുത്തെടുത്തത് അലിയിപ്പിച്ച് വേണം ഉപയോഗിക്കാൻ. ഇങ്ങനെ ചെയ്താൽ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാനും നേരത്തെ പറഞ്ഞ അസുഖങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നതാണ്. കരിഞ്ചീരകത്തിന്റെ കൂടുതൽ ഗുണങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. video credit: Shrutys Vlogtube