എനിക്ക് പെണ്ണ് കിട്ടിയേ..കരിക്ക് താരം കിരൺ വിവാഹിതനായി.!! വധു ആരെന്ന് പിടികിട്ടിയോ ? കരിക്ക് കുടുംബത്തിലെ കല്യാണ മേളം വൈറൽ | Karikku fame Kiran Viyyath wedding news

Karikku fame Kiran Viyyath wedding news: കരിക്കിന്റെ ആദ്യ സംരംഭമായ തേരാപ്പാരയിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ഇടംപിടിച്ച അഭിനേതാവാണ് കിരൺ വിയത്ത്. കിരൺ വിയത്ത് ആതിരയുമായി കണ്ണൂരിൽ വച്ച് ഞായറാഴ്ചയാണ് വിവാഹിതരായത്. സ്വന്തം പേരിലൂടെ തന്നെ കഥാപാത്രങ്ങളെയും അവതരിപ്പിച്ച കിരണിന് തേരാപ്പാരയ്ക്ക് ശേഷവും കരിക്കിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചു.

കരിക്കിലെ തന്നെ പ്രധാന അംഗമായ അർജുന് ശേഷം വിവാഹിതനാകുന്ന ആളാണ് കിരൺ. കണ്ണൂരിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ കരിക്ക് ടീം ഒന്നടങ്കം പങ്കെടുത്ത ഫോട്ടോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. 2018ൽ കൊച്ചിയിൽ നിഖിൽ പ്രസാദ് എന്ന കരിക്കിന്റെ ഫൗണ്ടർ കുറച്ച് ബിടെക് കഴിഞ്ഞ ചെറുപ്പക്കാരെ മുൻനിർത്തി തുടങ്ങിയ കമ്പനികളിൽ ഒന്നാണ് കരിക്ക്. നെറ്റ്ഫ്ലിക്സ്

പോലെയുള്ള ആഗോള സ്ട്രീമിംഗ് കമ്പനിയാണ് കരിക്കിനെ വാങ്ങാൻ തയ്യാറായത്. കരിക്കിന്റെ ഫൗണ്ടർ നിഖിൽ പ്രസാദിനൊപ്പം കരിക്കിന്റെ എല്ലാ സഹപ്രവർത്തകരും ആർട്ടിസ്റ്റുകളും വിവാഹത്തിന് എത്തിയിരുന്നു. പ്രധാന അഭിനേതാക്കളായ അനു കെ അനിയനും, അർജുൻ രത്തൻ, നിഖിൽ, ജീവൻ സ്റ്റീഫൻ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കാനെത്തി. കിരണിന് ആശംസകൾ അറിയിച്ചുകൊണ്ട് ജീവനാണ്

വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളുമായി ഇതിനോടകം എത്തിയത്. വെള്ള മുണ്ടും ഷർട്ടും ധരിച്ച് കിരണും, റോസ് കളർ വിവാഹ സാരിയുടുത്ത് ആതിരയും വധൂവരന്മാരായി എത്തി. തൃശ്ശൂർ ഒല്ലൂർ സ്വദേശിയായ കിരൺ തേരാപാരയിലൂടെ മലയാളികൾക്ക് സുപരിചിതനായെങ്കിലും കരിക്കിന്റെ അവസാനം പുറത്തിറങ്ങിയ ‘മോക്ക’, ‘ജബ്ല’ തുടങ്ങിയ സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ജബ്ലയിലെ ജെറിൻ എന്ന കഥാപാത്രം വലിയ രീതിയിൽ പ്രശംസ നേടിയിരുന്നു.