കണ്ടാൽ തന്നെ വായിൽ വെള്ളമൂറും.!! നാടൻ ചെമ്മീൻ പൊരിച്ചത് ഇതുപോലെ തയ്യാറാക്കി നോക്കൂ | Kannur Style Chemmeen Fry recipe

Kannur Style Chemmeen Fry recipe malayalam : വായിൽ വെള്ളം ഊറുന്ന പോലെ ഫ്രൈ ചെയ്തെടുക്കുന്ന ഒരു ചെമ്മീൻ ഫ്രൈ ആണ്‌ തയ്യാറാക്കുന്നത്.. ഈ ഒരു ചെമ്മീൻ ഫ്രൈ ഉണ്ടെങ്കിൽ ഇത് മാത്രം മതി ഊണു കഴിക്കാൻ എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന ചെമ്മീൻ വളരെ ഹെൽത്തിയുമാണ് പലതരത്തിൽ ചെമ്മീൻ ഫ്രൈ ചെയ്തിട്ടുണ്ടാവും പക്ഷേ ഇതുപോലെ ഒന്ന് മസാല തയ്യാറാക്കി ട്രൈ ചെയ്തു നോക്കൂ എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും..ആദ്യം ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് എടുക്കുക ക്ലീൻ ചെയ്ത

ചെമ്മീനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മഞ്ഞൾപൊടി മുളകുപൊടി ആവശ്യത്തിന് ഉപ്പ് കുറച്ച് കറിവേപ്പില ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തെടുക്കുക കുറച്ചു വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് എടുക്കേണ്ടത് അതിനുശേഷം മറ്റൊരു ചീനച്ചട്ടി വച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളകും ചേർത്ത് നന്നായിട്ട് മൂപ്പിച്ചതിനു ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള മസാല പുരട്ടി വച്ചിട്ടുള്ള ചെമ്മീൻ

ഇതിലേക്ക് ചേർത്തു കൊടുക്കാം ശേഷം ഒരു പത്ത് മിനിറ്റ് അടച്ചുവെച്ച് വേവിക്കുക കുറച്ചു വെള്ളം കൂടി ഒഴിച്ച് 10 മിനിറ്റ് വേവിച്ചെടുക്കണം വലിയ ചെമ്മീൻ ആയതുകൊണ്ടാണ് 10 മിനിറ്റ് വേവിച്ചെടുക്കുന്നത് 10 മിനിറ്റ് കഴിയുമ്പോൾ ചെമ്മീനൊക്കെ പെട്ടെന്ന് വെന്തു കിട്ടും ശേഷം തീ കൂട്ടി തന്നെ ഇതിനെ ഒന്ന് നന്നായി വഴറ്റി കൊടുക്കുക. അപ്പോൾ മസാല ഡ്രൈ ആയിട്ട് ചെമ്മീനിൽ ചേർന്നതായിരിക്കും പച്ച വെളിച്ചെണ്ണ ചേർത്തത് കൊണ്ട് വളരെ രുചികരമായ ഒന്നാണിത്.. നന്നായി

മൊരിഞ്ഞു വരുന്ന ആ ഒരു മസാലയും ചെമ്മീനും കൂടി ചേർത്ത് കഴിക്കാൻ വളരെ രുചികരമാണ്. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് മസാല ഒന്ന് മിക്സ് ചെയ്തു വയ്ക്കണമെന്ന് മാത്രമേയുള്ളൂ അതുപോലെ തന്നെ അടച്ചുവെച്ച് വേവിച്ച് കഴിയുമ്പോൾ ആ മസാല എല്ലാം ചെമ്മീനിൽ പിടിക്കുന്നത് കൊണ്ട് തന്നെ ഒരു പ്രത്യേക സ്വാദുമാണ് വളരെ ഹെൽത്തിആയി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്…. Video credit: Kannur kitchen