കണ്ണൻ കലമുടച്ചു.. ഹരിയുടെ ബൈക്ക് തകർന്ന് തരിപ്പണമായി.. കാരണം കണ്ണന്റെ അശ്രദ്ധ.. കണ്ണനെതിരെ അപർണയെ ഇളക്കിവിട്ട് തമ്പിയും.!!

കുടുംബപ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളും ഏറെ ആഹ്ലാദത്തോടെയാണ് പ്രേക്ഷകർ കാണാറുള്ളത്. കഴിഞ്ഞ എപ്പിസോഡിൽ തമ്പി ഹരിക്ക് സമ്മാനിച്ച ബൈക്കെടുത്ത് ഓടിക്കാൻ ശ്രമിക്കുന്ന കണ്ണനെ കാണിച്ചിരുന്നു. എന്നാലിപ്പോൾ സാന്ത്വനത്തിന്റെ പുതിയ പ്രൊമോയിൽ കാണിക്കുന്നത് ആ

ബൈക്ക് അപകടത്തിൽപ്പെടുത്തി സാന്ത്വനത്തിലേക്ക് തിരിച്ചെത്തുന്ന കണ്ണനെയാണ്. ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. ഇതുകണ്ട് ശിവൻ ഉൾപ്പെടെ സാന്ത്വനം വീട്ടിലെ പലരും കണ്ണനെ നന്നായി ശകാരിക്കുന്നുണ്ട്. അപർണയും ഏറെ ദേഷ്യം പൂണ്ട് നിൽക്കുകയാണ്. ഈ ബൈക്കിന് എത്രയാണ് വില എന്ന് നിനക്കറിയാമോ എന്നും അപർണ ചോദിക്കുന്നുണ്ട്. അതേ സമയം തമ്പി കണ്ണനെതിരെ അപർണയെ ഇളക്കിവിടുകയാണ്.

സാന്ത്വനത്തിലെ ഇളയ സന്തതിക്ക് അൽപ്പം ഇളക്കം കൂടുതലാണെന്നും നല്ല രണ്ട് വർത്തമാനം അവനോട് പോയി പറയെന്നുമാണ് തമ്പി അപർണയെ ഉപദേശിക്കുന്നത്. സാന്ത്വനത്തിലെ പുതിയ പൊട്ടിത്തെറിക്കാണ് ഇപ്പോൾ കണ്ണൻ തിരി കൊളുത്തിയിരിക്കുന്നത്. ഓരോ പ്രശ്നങ്ങൾ നിരനിരയായി സാന്ത്വനത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്. അനിയനോടുള്ള ദേഷ്യത്തിൽ തമ്പിയുടെ മുന്നിൽ വെച്ച് തന്നെ ശിവൻ രോഷാകുലനാകുന്നുണ്ട്. കണ്ണൻ പാവമാണെന്നും ഒരു കൊതി കൊണ്ട് ചെയ്തുപോയതല്ലേ ഇതെന്നുമാണ്

പ്രേക്ഷകരിൽ ചിലർ ചോദിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു സാഹചര്യത്തിൽ കണ്ണൻ ഹരിയുടെ ബൈക്ക് എടുത്തോടിച്ചതും അപകടത്തിൽ പെടുത്തിയതൊന്നും ന്യായീകരിക്കാനാകാത്ത കാര്യങ്ങളാണെന്നാണ് ഒരു കൂട്ടരുടെ വാദം. കണ്ണനെ സപ്പോർട്ട് ചെയ്ത് ദേവി എത്തുന്നുണ്ടെങ്കിലും പ്രേക്ഷകർക്ക് അത് ഇഷ്ടപെടുന്നില്ല. എന്തിനാണ് ദേവി അനിയന്മാരെ ഇങ്ങനെ എപ്പോഴും ന്യായീകരിക്കുന്നതെന്ന് ചിലർ ചോദിക്കുന്നുണ്ട്. ചില സമയം നടി ചിപ്പിയുടെ അഭിനയം ഓവറാകുന്നുണ്ട് എന്നും വിമർശനമുയരുന്നുണ്ട്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications