തിരിച്ചുവരവിന്റെ പാതയില്‍ കനിഹ!! ആരാധകരുടെ സന്തോഷം, നടി പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു | Kaniha share her injured leg photo latest malayalam

Kaniha share her injured leg photo latest malayalam : നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണല്ലോ കനിഹ. ദിവ്യ വെങ്കട സുബ്രഹ്മണ്യം എന്നാണ് യഥാർത്ഥ നാമമെങ്കിലും കനിഹ എന്ന പേരിലാണ് അഭിനയ ലോകത്ത് താരം അറിയപ്പെടുന്നത്. ഒരു മലയാളി അല്ലെങ്കിൽ കൂടി പ്രേക്ഷക മനസ്സുകളിൽ വളരെ വേഗം തന്നെ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നു. മലയാള സിനിമാ ലോകത്ത് ചെറുതും വലുതുമായ നിരവധി റോളുകളിൽ തിളങ്ങി നിന്നുകൊണ്ട് ഇന്നും അഭിനയ ലോകത്ത് സജീവമാണ് താരം. പഴശ്ശിരാജ,

ക്രിസ്ത്യൻ ബ്രദേഴ്സ്, ബ്രോ ഡാഡി, പാപ്പൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഇൻഡസ്ട്രികളിലും നിറ സാന്നിധ്യമായ താരത്തിന് തെന്നിന്ത്യൻ സിനിമാലോകത്ത് ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങൾ വഴി തന്റെ സിനിമാ വിശേഷങ്ങളും, പുത്തൻ ഫോട്ടോഷൂട്ടുകളും താരം പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു തന്റെ കാലിന് പരിക്കേറ്റ വിവരം താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഷൂട്ടിങ്ങിനിടെ കണങ്കാലിനും

ലിഗ്മെന്റിനും പരിക്കേറ്റ താരം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. വാക്കറുടെ സഹായത്തോടെ നടക്കുന്ന ചിത്രം പങ്കു വച്ചുകൊണ്ട് ” പുതിയ ബൂട്സ് ഉപയോഗിച്ചു കൊണ്ട് ഞാൻ ബാലൻസ് ചെയ്യാൻ പഠിക്കുന്നു, ഒരാഴ്ച കഴിഞ്ഞു ഇനി 5 എണ്ണം കൂടെ ” എന്നായിരുന്നു താരം കുറിച്ചിരുന്നത്. കാലിനേറ്റ പരിക്ക് കാരണം സിനിമയിൽ നിന്നും താൽക്കാലിക ഇടവേള എടുത്ത് ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലാണ് താരമിപ്പോൾ. കനിഹ പങ്കുവെച്ച് ഈ

ഒരു ചിത്രം നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ സഹതാരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി എത്തുന്നത്. പരിക്കെല്ലാം ഭേദമായി വളരെ വേഗം തന്നെ താരം അഭിനയ ലോകത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സിനിമാ പ്രേമികൾ.