ശരിക്കും ഉലകനായകൻ തന്നെ.!! ജോലി നഷ്‌ടപെട്ട ബസ് ഡ്രൈവർക്ക് കമൽ ഹാസൻ കാർ.!! ഉർമിളയ്ക്ക് കൈത്താങ്ങായി ഉലക നായകൻ; അച്ഛന്റെ പാത പിന്തുടർന്ന് മകളും.!! | Kamal Haasan Gifted a Car To Female Bus Driver latest entertainment news
Kamal Haasan Gifted a Car To Female Bus Driver latest entertainment news
Kamal Haasan Gifted a Car To Female Bus Driver latest entertainment news : കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന പേരാണ് ശർമ്മിളയുടേത്. തമിഴ് നാട്ടിലെ ആദ്യത്തെ ലേഡി ഡ്രൈവർ ആയ ശർമിളക്ക് 24 വയസ്സാണ് പ്രായം. ശർമ്മിളയെ കാണാൻ നേരിട്ടത്തിയ ഡിഎംകെ എം പി ശർമിള ഓടിക്കുന്ന ബസിൽ യാത്ര ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചു.
തുടർന്ന് ഫ്രണ്ട് സീറ്റിൽ ഇരുന്ന് തന്നെ യാത്രയും ചെയ്തു. എന്നാൽ ഇതേ സമയത്താണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായത്. ബസ് കണ്ടക്ടർ കണിമൊഴിയോട് ടിക്കറ്റ് ക്യാഷ് ആവശ്യപ്പെടുകയും ശർമ്മിളയും കണ്ടക്ടറും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു. എന്നാൽ കനിമൊഴി വരുന്ന കാര്യം മുൻപ് പറയാത്തതിനെചൊല്ലി ബസ് ഉടമ ശർമ്മിളയെ കുറ്റപ്പെടുത്തുകയും ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ
വലിയ വിവാദമായിരുന്നു. ഇതേത്തുടർന്നാണ് കമൽ ഹസ്സൻ ശർമ്മിളയെ നേരിൽ കണ്ട് കാർ സമ്മാനമായി നൽകുകയും ചെയ്തു.ശർമിള ഇനി തൊഴിലാളിയല്ലെന്നും റെന്റൽ കാർ ഉടമയാണെന്നുമാണ് കമൽ ഹസ്സൻ പ്രഖ്യാപിച്ചത്. ഒരു ഡ്രൈവറുടെ മകൾ കൂടി ആയ ശർമിള അച്ഛന്റെ
പാത പിന്തുടർന്നാണു ഡ്രൈവിങ് ജോലിയായി എടുത്തത്. തന്നെപോലെ ഒരുപാട് പെൺകുട്ടികൾക്ക് താൻ ഒരു പ്രചോദനം ആകും എന്നാണ് ശർമിള കമൽ ഹസ്സന് കൊടുത്ത വാക്ക്.കമൽ ഹസ്സൻ ഇപ്പോൾ ഒരു സിനിമ നടൻ മാത്രമല്ല ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ്.പണ്ട് മുതൽ തന്നെ തന്റെ നിലപാടുകകൾ ശക്തമായി പറയുന്ന ഒരു താരമാണ് കമൽ ഹസ്സൻ.