പ്രിയ താരങ്ങൾ വീണ്ടും ഒന്നിച്ചു.. പ്രണവിന്റെയും കല്യാണിയുടെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!!

വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമയിലൂടെ ജന മനസ്സ് കീഴടക്കിയ താരജോഡികളാണ് കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും. മരക്കാർ എന്ന സിനിമയിലും ഇതിനുമുൻപ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. മോഹൻലാലിന്റെ ചെറുപ്പകാലം ആണ് പ്രണവ് ഈ സിനിമയിൽ അഭിനയിച്ചത്. മരയ്ക്കാർ എന്ന സിനിമയിൽ താര ജോഡികളുടെ പ്രകടനം പൂർണമായി കാണാൻ സാധിച്ചില്ല എന്ന പ്രേക്ഷകരുടെ പരാതി ഹൃദയം എന്ന സിനിമ റിലീസായതോടെ

ഇല്ലാതായിരിക്കുന്നു. ഈ സിനിമയിൽ ഇരുവരും നായകനും നായികയുമായാണ് അരങ്ങേറുന്നത്. ഇരുവരുടെയും തകർപ്പൻ അഭിനയം ജനഹൃദയങ്ങളിൽ കത്തിജ്വലിച്ചു നിൽക്കുകയാണ്. തെലുങ്ക് സിനിമയിലൂടെയാണ് കല്യാണി പ്രിയദർശന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മരയ്ക്കാർ, ഹൃദയം, ബ്രോ ഡാഡി ഈ മൂന്ന് ചിത്രങ്ങളാണ് നിലവിൽ കല്യാണിയുടെതായി പുറത്തിറങ്ങിയത്. ഓരോ സിനിമയിലെയും താരത്തിന്റെ പ്രകടനം ഒന്നിനൊന്ന് മെച്ചം തന്നെ.

ബ്രോ ഡാഡിയിൽ പൃഥ്വിരാജിന്റെ നായികയായാണ് കല്യാണി പ്രിയദർശൻ രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ, ഹൃദയം എന്ന ഹിറ്റ്‌ ചിത്രത്തിന് പിന്നാലെ കല്യാണി പ്രിയദർശന്റെയും പ്രണവിന്റെയും ബാല്യത്തിലെ ചിത്രങ്ങളും സോഷ്യൽ മീഡിയകൾ ചർച്ച ചെയ്യുകയാണ്. ഇരുവരും പണ്ടുമുതലേ കൂട്ടുകാരായിരുന്നു. ബാല്യത്തിലെ കുറുമ്പും നിഷ്കളങ്കതയും ഇരുവരുടെയും ചിത്രങ്ങളിൽ വ്യക്തമായി കാണാം. വൈറലാകുന്ന ചിത്രങ്ങൾക്ക് പിന്നാലെ ഹൃദയത്തിലെ

സ്റ്റില്ലുകളും ഇടം പിടിക്കുന്നുണ്ട്. ജനുവരി 21 ന് തീയേറ്റർ റിലീസായാണ് ഹൃദയം എന്ന സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഒരു വിനീത് ശ്രീനിവാസൻ ചിത്രം എന്ന നിലയിൽ കാണികളിൽ നേരത്തെ തന്നെ ഈ ചിത്രം പ്രതീക്ഷ ഉണർത്തിയിരുന്നു. ഈ സിനിമയിൽ പാട്ടുകൾക്ക് പ്രത്യേക സ്ഥാനം ഉണ്ട്. ഏകദേശം പതിനഞ്ചോളം പാട്ടുകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ പാട്ടുകളും കാഴ്ചക്കാരനിൽ പ്രത്യേക അനുഭൂതി ഉണ്ടാക്കുന്നു.

ഒരു നിമിഷം പോലും സിനിമ മടുപ്പുളവാക്കുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇതൊരുപക്ഷേ ഓരോ വ്യക്തിയുടേയും കോളേജ് കാലഘട്ടവുമായി വളരെയധികം സാദൃശ്യമുള്ളതുകൊണ്ടായിരിക്കാം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തെയും പ്രണവിന്റെയും കല്യാണിയുടേയും അഭിനയത്തെയും പുകഴ്ത്തി നിരവധിപേരാണ് രംഗത്തെത്തുന്നത്. കോവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും മുന്നോട്ടുതന്നെ പോകുവാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു..