തരണിയിൽ നിന്ന് ഇത്രക്കും പ്രതീക്ഷിച്ചില്ല; തന്റെ കാമുകിയുമായുള്ള സ്വകാര്യ ചാറ്റ് പുറത്ത് വിട്ട് കാളിദാസ് ജയറാം | Kalidas Jayaram share tarani’s chat
Kalidas Jayaram share tarani’s chat : മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണല്ലോ ജയറാമും പാർവതിയും. അതിനാൽ തന്നെ താരപുത്രൻ എന്നതിലുപരി വളരെ ചെറുപ്രായത്തിൽ തന്നെ അഭിനയ ലോകത്ത് സജീവമായി കൊണ്ട് ഇന്ന് മോളിവുഡിലെ യുവ താരമായി മാറാനും കാളിദാസ് ജയറാമിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം പലപ്പോഴും
തന്റെ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ തന്റെ സുഹൃത്തും മോഡലുമായ തരിണി കലിംഗയാർക്കൊപ്പമുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടപ്പോൾ നിമിഷം നേരം കൊണ്ട് തന്നെ ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു. മാത്രമല്ല കാളിദാസിന്റെ കാമുകിയാണ് തരിണി എന്ന തരത്തിൽ നിരവധി പ്രചരണങ്ങൾ നടക്കുകയും
ചെയ്തിരുന്നുവെങ്കിലും ഇതിനെതിരെ എന്നും താരം പ്രതികരിച്ചിരുന്നില്ല എന്നതിനാൽ തന്നെ ഇവർ തമ്മിൽ പ്രണയത്തിലാണ് എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. മാത്രമല്ല ഇതിനുശേഷം തരിണിക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം കാളിദാസ് പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകർക്കിടയിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തരിണിയുമായുള്ള ഒരു
ഇൻസ്റ്റഗ്രാം ചാറ്റിന്റെ സ്ക്രീൻഷോട്ട് ആയിരുന്നു താരം പങ്കുവച്ചിരുന്നത്. ആൺ പെൻഗ്വിന് എന്താണ് ഇംഗ്ലീഷിൽ പറയുക എന്ന് തരിണി ചോദിക്കുമ്പോൾ എംപറർ പെൻഗ്വിൻ എന്നാണ് കാളിദാസ് മറുപടി പറയുന്നത്. എന്നാൽ ഇത് തെറ്റാണ് എന്നും പെൺ പെൻഗ്വിന്, പെൻഗ്വിൻ എന്നും ആൺ പെൻഗ്വിന് ആൻഗ്വിൻ എന്നാണ് പറയുന്നത് എന്നുമായിരുന്നു തരിണിയുടെ രസകരമായ മറുപടി. തുടർന്ന് തന്നെ ട്രോളിയ ഈയൊരു ചാറ്റ് സ്ക്രീൻഷോട്ട് എടുത്ത് കാളിദാസ് ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. താരത്തിന്റെ ഈയൊരു ഇൻസ്റ്റഗ്രാം സ്റ്റോറി ക്ഷണനേരം കൂടെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്.