ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ സ്നേഹ ഭൂമിയിൽ ഇനിയും മണി ജനിക്കട്ടെ. അതുല്യ കലാകാരനെ ഓർത്തെടുത്ത് സംവിധായകൻ വിനയൻ | Kalabhavan Mani death anniversary malayalam news

Kalabhavan Mani death anniversary malayalam news : മണി യാത്രയായിട്ട് ഏഴു വർഷം…സാധാരണക്കാരനിൽ സാധാരണക്കാരനായ ആ അതുല്യകലാകാരൻെറ അകാലത്തിലുള്ള വേർപാട് ഒാർക്കുമ്പോൾ ഇന്നും മനസ്സിൽ വേദനയുടെ കനലെരിയുന്നു..ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തൻേറതായ അസാധാരണകഴിവുകൾ കൊണ്ടു മാത്രം മലയാളസിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാൻ കഴിഞ്ഞ കലാഭവൻ മണിക്ക് ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്…ഇതിനെയാണല്ലോ വിധി എന്നു നമ്മൾ പറയുന്നത്…

ഇനിയൊരു ജന്മമുണ്ടങ്കിൽ ഈ സ്നേഹഭൂമിയിൽ ഇനിയും മണി ജനിക്കട്ടെ…. ആദരാഞ്ജലികൾ…മലയാള സിനിമാ പ്രേമികളുടെ മനസ്സിനുള്ളിൽ ഇന്നും ഒരു നോവായിരിക്കുന്ന നാമമാണല്ലോ കലാഭവൻ മണി. അവഗണനകളിൽ നിന്നും ഇല്ലായ്മകളിൽ നിന്നും ഉയർത്തെഴുന്നേറ്റു കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാ ലോകത്തിന്റെ തലപ്പത്തെത്തി തന്റെ അഭിനയ വൈഭവത്തിലൂടെയും നാടൻപാട്ടിലൂടെയും ലക്ഷക്കണക്കിന് ആരാധകരുടെ പ്രിയ താരമായി മാറാൻ മണിക്ക് സാധിച്ചിരുന്നു. മിമിക്രി ആർട്ടിസ്റ്റായി തന്റെ കരിയർ ആരംഭിച്ച താരം ഒരു ഓട്ടോ

ഡ്രൈവറുടെ വേഷത്തിലായിരുന്നു ക്യാമറക്ക് മുന്നിലെത്തിയിരുന്നത്. തുടർന്നിങ്ങോട്ട് വേഷപ്പകർച്ചകളാൽ വിസ്മയിപ്പിച്ച താരം അഭിനയ ലോകത്ത് തന്റേതായ ഒരു ഐഡന്റിറ്റി തന്നെ സൃഷ്ടിക്കുകയായിരുന്നു. എന്നാൽ അഭിനയിച്ചു തീരും മുൻപേയുള്ള താരത്തിന്റെ മടക്കയാത്ര ആരാധകരേക്കാൾ ഉപരി സിനിമാ ലോകത്തിന് തന്നെ ഒരു തീരാ നഷ്ടമാണ്. മണിയില്ലാത്ത ഏഴ് വർഷങ്ങൾക്കിപ്പുറവും മണിയുടെ ചിത്രങ്ങളും പാട്ടുകളും ഇന്നും ആരാധക ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. അതിനാൽ തന്നെ താരത്തിന്റെ വിയോഗ ദിനമായ മാർച്ച് ആറിന് നിരവധി പേരായിരുന്നു താരത്തെ

അനുസ്മരിച്ചുകൊണ്ട് എത്തിയിരുന്നത്. എന്നാൽ, കലാഭവൻ മണിയെ കുറിച്ച് സംവിധായകൻ വിനയൻ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. മണിയുടെ അകാല വിയോഗത്തിന്റെ വേർപാട് ഓർക്കുമ്പോൾ ഇന്നും മനസ്സിൽ കനലെരിയുന്നുണ്ട് എന്നും ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ സ്നേഹ ഭൂമിയിൽ ഇനിയും മണി ജനിക്കട്ടെ എന്നുമാണ് മണിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് വിനയൻ കുറിച്ചത്. “മണി യാത്രയായിട്ട് ഏഴു വർഷം… സാധാരണക്കാരനിൽ സാധാരണക്കാരനായ ആ അതുല്യകലാകാരൻെറ അകാലത്തിലുള്ള വേർപാട് ഓർക്കുമ്പോൾ ഇന്നും മനസ്സിൽ വേദനയുടെ കനലെരിയുന്നു.ഏറെ ദാരിദ്ര്യവും

അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തന്റേതായ അസാധാരണകഴിവുകൾ കൊണ്ടു മാത്രം മലയാള സിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാൻ കഴിഞ്ഞ കലാഭവൻ മണിക്ക് ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്. ഇതിനെയാണല്ലോ വിധി എന്നു നമ്മൾ പറയുന്നത്. ഇനിയൊരു ജന്മമുണ്ടങ്കിൽ ഈ സ്നേഹഭൂമിയിൽ ഇനിയും മണി ജനിക്കട്ടെ. ആദരാഞ്ജലികൾ.” വിനയൻ പങ്കുവെച്ച ഈ ഒരു ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വളരെ വേഗം തന്നെ വൈറലായി മാറിയതിനാൽ നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തെ അനുസ്മരിച്ചുകൊണ്ട് പ്രതികരണങ്ങളുമായി എത്തുന്നത്.