നിറവയറിൽ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ച് പ്രിയ താരം കാജൽ അഗർവാൾ.. വീഡിയോ വൈറൽ.!!

തെന്നിന്ത്യൻ സിനിമ ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കാജൽ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായിരിക്കുമ്പോഴാണ് കാജൽ വിവാഹിതയാകുന്നത്. 2020 ഒക്ടോബറിലാണ് കാജലും വ്യവസായിയായ ഗൗതം കിച്‌ലുവും തമ്മിലുള്ള വിവാഹം നടന്നത്.

തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ താരം. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കാജൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന

വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. നിറവയറിൽ സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുന്ന താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഐശ്വര്യ നായക് ആണ് ഈ മനോഹരമായ വീഡിയോയുടെ ഫോട്ടോഗ്രാഫർ. പിയു പാൽക്കറിന്റെ ആണ് മെയ്ക്കപ്പ്. ‘ഹേ സിനാമിക’, ‘ഉമ’, ‘ഇന്ത്യൻ 2’ തുടങ്ങിയ സിനിമകളാണ്

കാജലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച കാജൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം പുറത്തുവിട്ട ബേബി ഷവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. താരത്തിലിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.