വിവാഹത്തിന് എതാൻ പറ്റിയില്ലെങ്കിലും സുഹൃത്തുക്കളായ കോലിയും ധോണിയും നൽകിയ സമ്മാനങ്ങൾ കണ്ടോ ? | K L Rahul gets wedding gifts from M S Dhoni & Virat Kohli

K L Rahul gets wedding gifts from M S Dhoni & Virat Kohli: ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും തിങ്കളാഴ്ച വിവാഹിതരായിരുന്നു. നടൻ സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. ഖണ്ടാലയിലെ ഫാം ഹൗസിൽ

വച്ച് ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികളുടെ മുന്നിലാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹച്ചടങ്ങിൽ ബോളിവുഡിലെ പ്രമുഖർ പങ്കെടുത്തിരുന്നു. എങ്കിലും കെ എൽ രാഹുലിന്റെ അടുത്ത സുഹൃത്തുക്കൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

ന്യൂസിലാന്റുമായുള്ള ക്രിക്കറ്റ് മാച്ച് ഉള്ളതിനാലാണ് രാഹുലിന്റെ ടീം ഇന്ത്യയിലെ ഉറ്റ സുഹൃത്തുക്കൾക്ക് വിവാഹത്തിന് എത്താൻ കഴിയാതിരുന്നത്. എന്നാൽ രാഹുലിന്റെ ഉറ്റ സുഹൃത്തായ കോലി വിവാഹത്തിന് എത്തിയില്ലെങ്കിലും വിലയേറിയ

സമ്മാനമാണ് രാഹുലിന് നൽകിയത് എന്നാണ് അറിയുന്നത്. അതേസമയം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും രാഹുലിന് വിലപ്പെട്ട ഒരു സാധനം സമ്മാനിച്ചു എന്ന് അറിയുന്നു.