അവൻ എന്നെ പലതും പഠിപ്പിക്കുന്നു, ഞാൻ എല്ലാം തികഞ്ഞ അമ്മയാകേണ്ട ആവശ്യമില്ല.!! മകൻറെ ജന്മദിനത്തിൽ ഹൃദയഹാരിയായ കുറുപ്പുമായി ജോത്സന | Jyotsna Radhakrishnan share a viral note latest entertainment news

Jyotsna Radhakrishnan share a viral note latest entertainment news

Jyotsna Radhakrishnan share a viral note latest entertainment news : കുറെയധികം അനശ്വരഗാനങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരെ ആനന്ദത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഗായികമാരിൽ ഒരാളാണ് ജോത്സന രാധാകൃഷ്ണൻ. വ്യത്യസ്തമായ ഗാനങ്ങൾ ജോത്സനയുടെ ശബ്ദത്തിൽ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. 2010ൽ ശ്രീകാന്ത് സുരേന്ദ്രൻ എന്ന സോഫ്റ്റ്‌വെയർ എൻജിനീയറെ

വിവാഹം ചെയ്ത താരത്തിന് ഒരു മകനാണ് ഉള്ളത്. കുഞ്ഞ് ജനിച്ചതോടെ തന്റെ കാഴ്ചപ്പാടും ജീവിതവും ഒക്കെ മാറിമറിഞ്ഞു എന്ന് മുമ്പ് താരം തന്നെ തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ മകൻറെ എട്ടാം ജന്മദിനമായിരുന്നു. ഇതിനോടനുബന്ധിച്ച് ജ്യോത്സ്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുക്കുന്നത്. അത് ഇങ്ങനെ…. പത്തോ പന്ത്രണ്ടോ വയസ്സുവരെ മാത്രമേ കുട്ടികൾ തങ്ങളുടെ അച്ഛനമ്മമാരെ അകമഴിഞ്ഞ് സ്നേഹിക്കുകയും

ജീവിതത്തിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങൾ ആയി അവരെ കാണുകയും ചെയ്യുന്നുള്ളൂ. ഇത് പലരുടെയും അഭിപ്രായമാണ്. ആ പ്രായത്തിനുശേഷം അവർ തങ്ങളുടെ സ്വന്തം ഇഷ്ടങ്ങളും വഴികളും അഭിപ്രായങ്ങളും സുഹൃത്തുക്കളെയും ഒക്കെ കണ്ടെത്തി തങ്ങളുടേതായ ഒരു ലോകം സൃഷ്ടിച്ചെടുക്കുന്നു എന്റെ കുഞ്ഞിന് ഇന്നലെ എട്ടുവയസ് പൂർത്തിയായി. കഴിഞ്ഞ കുറച്ചുകാലമായി ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ അവസാനിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അവൻറെ ഈ പിറന്നാൾ.

ഒരു അമ്മ എന്ന നിലയിലുള്ള എൻറെ പല ചിന്തകളും എന്റെ മനസ്സിൽ നിറഞ്ഞു വന്നു. കുഞ്ഞുങ്ങൾ വേഗം വളരണമെന്നും സ്വതന്ത്രരാകണമെന്നും എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതുവഴി മാതാപിതാക്കൾക്ക് അവരുടേതായ സമയം കണ്ടെത്താൻ കഴിയുമല്ലോ. എന്നാൽ പിന്നീട് അവരുടെ പഴയ ചിത്രങ്ങൾ കാണുമ്പോൾ ആ പൂർവ്വകാലത്തിലേക്ക് മടങ്ങിച്ചെല്ലാൻ ആഗ്രഹിക്കുന്നവരാണ് അധികവും മാതാപിതാക്കൾ. കുഞ്ഞുങ്ങളുടെ ആദ്യത്തെ നടത്തം, പല്ല്, സ്കൂൾ ദിനം തുടങ്ങിയവയൊക്കെ നല്ല ഓർമ്മക്കാലത്തിലേക്ക് നമ്മെ അറിയാതെ കൊണ്ടെത്തിക്കും എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്.