മകൾ അമ്മയേക്കാൾ സുന്ദരി തന്നെ; പട്ടിക്കുട്ടിയെ മടിയിലിരുത്തി ഓമനിക്കുന്ന താരപുത്രിയുടെ ചിത്രങ്ങൾ വൈറൽ | Jyothika share a photo with her daughter and son

Jyothika share a photo with her daughter and son: തന്റെ വളർത്തുനായയെ താലോലിക്കുന്ന ജ്യോതികയുടെയും കുട്ടികളുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഇന്ന് ചർച്ച ചെയ്യുന്നത്.ജ്യോതികയോടൊപ്പം മക്കളായ ദിയ, ദേവ് എന്നിവരെയും ചിത്രങ്ങളില്‍ കാണാം. കറുത്ത ടീ-ഷർട്ടും ഗ്രേ ട്രാക്ക് പാന്റും ധരിച്ചിരിക്കുന്ന മകൾ ദിയയ്ക്ക് ജ്യോതികയുടെ മുഖമാണെന്നും മുഖഛായ ഒന്നാണെന്നും ആരാധകവൃത്തം ഇതിനോടകം പറഞ്ഞുകഴിഞ്ഞു.

തമിഴ് സിനിമാരംഗത്തെ മിന്നും താരദമ്പതികളായ സൂര്യയും ജ്യോതികയും പങ്കുവയ്ക്കുന്ന കുടുംബചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധക വൃത്തങ്ങൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർക്ക് ഏറെ പ്രിയമുള്ള ദമ്പതികളാണ് സൂര്യയും ജ്യോതികയും. കഴിഞ്ഞ അദ്ധ്യയന വർഷം പത്താം ക്ലാസ് പാസ്സായ ദിയ തന്റെ ഇഷ്ടവിഷയമായ കണക്കിന് മുഴുവൻ മാർക്ക് നേടിയതും വലിയ വാർത്തയായിരുന്നു.

ഇതുകൂടാതെ മറ്റെല്ലാ വിഷയങ്ങൾക്കും മികച്ച മാർക്ക് വാങ്ങി മിന്നും വിജയമാണ് ദിയയെ കാത്തിരുന്നത് . മക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ വേണ്ടി സൂര്യയും ജ്യോതികയും മക്കളെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കാറില്ല. മക്കളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് ദേഷ്യപ്പെടുന്ന സൂര്യയുടെ വിഡിയോ മുൻപ് വൈറലായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ‘കാതൽ: ദ് കോർ’ എന്ന മലയാളം ചിത്രമാണ് ജ്യോതികയുടെ റിലീസ് കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഇത് കൂടാതെ ഹിന്ദി സിനിമയായ ശ്രീയിലും രാജ്‌കുമാർ റാവുവിനോടൊപ്പം

പ്രധാന താരമായി ജ്യോതിക എത്തുന്നുണ്ട്. എന്താണെങ്കിലും വളർത്തുമൃഗങ്ങളോട് സെലിബ്രെറ്റികൾ കാണിക്കുന്ന ഈ സ്നേഹം മാതൃകാപരം തന്നെ എന്ന് സോഷ്യൽ മീഡിയ പറഞ്ഞുവെക്കുന്നു. മലയാളക്കരയിൽ ഒട്ടേറെ ആരാധകരാണ് സൂര്യക്കും ജ്യോതികക്കും ഉള്ളത്. പറഞ്ഞുവെക്കാനാവാത്ത ആരാധനയാണ് ഇവരോട് മലയാളികൾക്ക്. അതുകൊണ്ട് തന്നെയാണ് ഇവരുടെ വാർത്തകൾ അതിവേഗം തരംഗമാകുന്നത്. ഇവരുടെ ഓരോ സിനിമകൾക്കും കേരളത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും

.