ഇരുപത്തെട്ട് വർഷങ്ങൾക്ക് മുൻപ് പാർവതിയെ സ്വന്തമാക്കിയ ദിവസം.. വിവാഹവാർഷികത്തിൽ ചിത്രങ്ങൾ പങ്കുവെച്ച് ജയറാം.!!

സിനിമയില്‍ നിന്നും വിവാഹം കഴിച്ച ഒത്തിരി താരദമ്പതികള്‍ ഉണ്ട്. അതിൽ ഒരു താരദമ്പതികളാണ് പാർവതിയും ജയറാമും. മലയാള സിനിമ കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു ജയറാമിന്റെയും പാർവ്വതിയുടെയും.

വിവാഹജീവിതം ആരംഭിച്ചിട്ട് ജയറാമും പാര്‍വ്വതിയും 28 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വിവാഹ വാർഷികദിനത്തിൽ തൻറെ വിവാഹചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജയറാം. അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് കാളിദാസ് ജയറാമും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

മാളവിക ജയറാമും ഇവർക്ക് ആശംസകളുമായി ചിത്രം പങ്കുവെച്ചിട്ടുണ്ട്. മമ്മുട്ടിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ കൊണ്ട് നിറഞ്ഞ ഈ ദിവസം പാർവതി, ജയറാം താരദമ്പതികൾക്ക് ആശംസകൾ നൽകാനും ആരാധകർ മറന്നിട്ടില്ല.

1988 ല്‍ അപരന്‍ എന്ന സിനിമയിലൂടെയായിരുന്നു ജയറാം വെള്ളിത്തിരയിലെത്തുന്നത്. അക്കാലത്ത് തിളങ്ങി നിന്ന സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു പാര്‍വതി. 1992 സെപ്റ്റംബര്‍ ഏഴിന് ആണ് ജയറാമും പാര്‍വതിയും വിവാഹിതരായത്.

വിവാഹശേഷം പാർവതി അഭിനയം നിർത്തി എങ്കിലും പൊതുവേദികളിൽ സജീവമായിരുന്നു. ജയറാം ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ജയറാമിൻറെയും പാർവതിയുടെയും മകൻ കാളിദാസ് ജയറാം ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്.