വാളൻ പുളിയില്ലാതെയും പുളിഞ്ചി ഉണ്ടാക്കാം.. ഇരുമ്പൻ പുളി കൊണ്ടൊരു പുളി ഇഞ്ചി 👌👌

സാധാരണയായി നമ്മൾ പുളിഞ്ചി ഉണ്ടാക്കാൻ എടുക്കുന്നത് വാളൻ പുളിയാണ്. എന്നാൽ ഇരുമ്പൻ പുളികൊണ്ടുള്ള പുളിഞ്ചി അറിയുന്നവർ അപൂർവമായിരിക്കും. എങ്ങനെയാണ് വാളൻ പുളിയില്ലാതെ ഇരുമ്പൻ പുളി കൊണ്ട് ഈ പുളിഞ്ചി തയ്യാറാക്കുന്നതെന്ന് നോക്കാം.

ഇതിനായി നമുക്ക് ആവശ്യമുള്ളത് ഇരുമ്പൻ പുളിയാണ്. ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കി അരിഞ്ഞെടുക്കണം. ആവശ്യത്തിന് ശർക്കര എടുത്ത് ഉരുക്കുക. ഇഞ്ചി, ചുവന്നുള്ളി ഇവ അരിഞ്ഞെടുക്കുകയോ ചതച്ചെടുക്കുകയോ ചെയ്യുക.

ഒരു കുക്കറിലേക്ക് ഇരുമ്പാമ്പുളിയും ശർക്കരയും ഇട്ട് വേവിച്ചെടുക്കുക. ചട്ടി ചൂടാക്കി കടുക് താളിച്ചെടുത്തു അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി ഇവ വഴറ്റിയെടുക്കുക. അതിലേക്ക് മുളക്പൊടി, ഉലുവപ്പൊടി ചേർക്കാം. പൊടിച്ചുവെച്ച കടുക്, പച്ചമുളക് ചേർത്ത് വഴറ്റിയ ശേഷം വേവിച്ചുവെച്ച പുളിയിലേക്ക് ഈ മസാല ഇട്ടു വേവിച്ചെടുക്കുക.

തയ്യാറാക്കുന്നവിധം വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cook With Sabi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Cook With Sabi

Join our WhatsApp Group : Group Link

We would like to show you notifications for the latest news and updates.
Dismiss
Allow Notifications