ക്രിസ്മസ് ന് ഇനി അധികം ദിവസമില്ല.!! മൂന്ന് ദിവസം കൊണ്ട് നല്ല അടിപൊളി വൈൻ ഉണ്ടാക്കിയാലോ ? | Instant Beetroot wine recipe malayalam

Instant Beetroot wine recipe malayalam:ക്രിസ്മസ് ന്യൂ ഇയറും ഗംഭീരമാക്കാനായിട്ട് ഒരു വൈൻ തയ്യാറാക്കി എടുക്കാം, അത് ബീറ്ററൂട്ട് കൊണ്ടാണ് എങ്കിൽ കൂടുതൽ ഹെൽത്തിയും ആകും, കളർഫുൾ ആകും, ടേസ്റ്റിയും ആകും തയ്യാറാക്കി എടുക്കുന്നതിന് ആകെ ചെയ്യേണ്ട കാര്യം ബീറ്റ്റൂട്ട് ഒന്ന് തോല്കളഞ്ഞു വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇതൊന്ന് അരച്ചെടുക്കുക, അരച്ചതിനുശേഷം ഒരു കുക്കറിലേക്ക് അരച്ച ബീറ്റ്റൂട്ട്മുഴുവനായിട്ട് ചേർത്ത്

അതിലേക്ക് ചതച്ചെടുത്തിട്ടുള്ള ഏലക്കയും, പട്ടയും, ചേർത്തു കൊടുത്തു കുറച്ചു നാരങ്ങാനീരും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുക്കർ അടച്ചുവെച്ച് ഒന്ന് വേവിച്ചെടുക്കുക… അതിനുശേഷം ബീറ്റ്റൂട്ട് ഒരു അരിപ്പയിലേക്ക് മാറ്റി നന്നായിട്ട് ജ്യൂസ് മാത്രമാക്കി അരിച്ചു എടുക്കുക… ശേഷം പാത്രത്തിലേക്ക് ഈസ്റ്റ് പഞ്ചസാര, ഗോതമ്പ്, പട്ട, ഗ്രാമ്പു, ഒക്കെ ചേർത്ത് കൊടുക്കാം… ഇതിലേക്ക് തിളച്ച വെള്ളവും

ഒഴിച്ചുകൊടുത്ത് ഒരു ഭരണിയിലാക്കി, ഭരണി തുണി കൊണ്ട് കെട്ടിയതിനു ശേഷം, നന്നായിട്ട് ടൈറ്റ് ആക്കി കെട്ടിവെച്ച് മൂന്ന് ദിവസം കഴിഞ്ഞ് ഇത് പുറത്തെടുക്കാവുന്നതാണ്.. എടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്, വളരെ ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള വൈൻ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.. പ്രത്യേകിച്ച് വേറെ നിറമൊന്നും

ചേർക്കാതെ തന്നെ ബീറ്റ്റൂട്ടിന്റെ ഒരു നാച്ചുറൽ കളർ കിട്ടുകയും ചെയ്യും, എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Remyas Cuisine world..